Flash News
വാഗ്ദാനപ്രകാരം അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന ചെയ്തു   ****    കൊറോണ വൈറസ് ബാധയേറ്റ് മരിക്കുന്ന എല്ലാവരേയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സര്‍ക്കാര്‍   ****    ഫ്ലോറിഡയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുകയില്ല, സംസ്ക്കാരം ടാമ്പയില്‍ നടത്തും   ****    കോവിഡ്-19: ആരോഗ്യപരിപാലന രംഗത്ത് മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍, 102 പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു   ****    കോവിഡ്-19: വിദേശത്തുനിന്ന് വരുന്നവരുടെ നിരീക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു   ****   

സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാന്‍ വിദ്യാര്‍ത്ഥിയോട് അദ്ധ്യാപകന്‍; ചിക്കാഗോ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

February 14, 2020

Senn High Schoolചിക്കാഗോ: സ്കൂളില്‍ ദേശീയ ഗാനാലാപനത്തിനിടെ എഴുന്നേറ്റു നില്‍ക്കുന്നതിനു പകരം ഇരുന്ന ഹിസ്പാനിക് വിദ്യാര്‍ത്ഥിയോട് ‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍’ അദ്ധ്യാപകന്‍ പറഞ്ഞത് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് കാരണമായി.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ സെന്‍ ഹൈസ്കൂളിലെ ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തുകയും, ജനുവരിയില്‍ ഒരു സ്കൂള്‍ അസംബ്ലിയില്‍ നടന്നതായി കരുതുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന് ആക്രോശിക്കുന്നതും കാണാം.

മെക്സിക്കന്‍ – അമേരിക്കന്‍ വംശജയായ 17 കാരി യാസിക്ക സലാസറെയാണ് ‘നീ നിന്റെ രാജ്യത്തേക്ക് തിരികെ പോകാന്‍’ അദ്ധ്യാപകന്‍ പറഞ്ഞത്. അത് പറയുന്നതിനു മുന്‍പ് കുട്ടിയോട് എഴുന്നേറ്റു നില്‍ക്കാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാതിരുന്നതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.

ഞാന്‍ അമേരിക്കയില്‍ ജനിച്ച ഒരു അമേരിക്കന്‍ പൗരയാണ്. എന്നോട് ഏത് രാജ്യത്തേക്ക് തിരിച്ചുപോകാനാണ് അദ്ധ്യാപകന്‍ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്ന് വിദ്യാര്‍ത്ഥിയും പ്രതികരിച്ചു.

യുഎസിലെ കുടിയേറ്റക്കാരോട് അധികൃതര്‍ പെരുമാറുന്ന രീതിയ്ക്കെതിരെയും പോലീസ് ക്രൂരതയ്ക്കെതിരെയും പ്രതിഷേധിച്ചാണ് ദേശീയഗാനത്തിനിടെ ഇരിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് യാസിക്ക പറയുന്നു.

‘ഈ രാജ്യത്തിന്‍റെ ഭാഗമാകാന്‍ എന്‍റെ മാതാപിതാക്കള്‍ കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. അവര്‍ക്ക് 13 വയസുള്ളപ്പോഴാണ് അവരുടെ മാതാപിതാക്കള്‍ക്കൊപ്പം മെക്സിക്കോയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത്. ഞാന്‍ അവര്‍ക്ക് ഇവിടെ ജനിച്ച മകളാണ്. എന്നോടാണ് എന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ അദ്ധ്യാപകന്‍ പറഞ്ഞത്. എന്റെ മാതാപിതാക്കളുടെ പോരാട്ടമാണ് ഇന്ന് ഈ നിലയില്‍ ഞങ്ങളെത്തിയത്. അദ്ധ്യാപകന്റെ മോശം പെരുമാറ്റത്തില്‍ എനിക്ക് വളരെ വിഷമം തോന്നി,’ പെണ്‍‌കുട്ടി പറഞ്ഞു.

ദേശീയഗാനത്തിനിടെ ഇരുന്ന മറ്റൊരു ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയോട് ‘സ്കൂളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ ഉച്ചഭക്ഷണത്തിന് നിനക്ക് അര്‍ഹതയുണ്ടോ’ എന്ന് ഈ അദ്ധ്യാപകന്‍ ചോദിച്ചതായും ആരോപണമുണ്ട്. പ്രതിഷേധം സംഘടിപ്പിച്ച് നിങ്ങള്‍ക്കൊക്കെ സൗജന്യ ഉച്ചഭക്ഷണം ലഭ്യമാക്കാനുള്ള അവകാശത്തിനായി പോരാടി മരിച്ചവരോട് അനാദരവ് കാണിക്കുകയാണെന്ന് അദ്ധ്യാപകന്‍ ആക്ഷേപിച്ചതായും പരാതിയുണ്ട്.

കൂടാതെ, രണ്ട് വര്‍ഷം മുമ്പ് ഇതേ അദ്ധ്യാപകന്‍ തന്‍റെ വൈകല്യത്തെ കളിയാക്കിയതായി പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥി ആരോപിച്ചു.

വംശീയ വിവേചനം ആരോപിച്ച സംഭവം അന്വേഷിക്കുകയാണെന്ന് ചിക്കാഗോ പബ്ലിക് സ്കൂള്‍ (സിപി‌എസ്) അധികൃതര്‍ അറിയിച്ചു.

‘എല്ലാ വിദ്യാര്‍ത്ഥികളെയും സ്വീകരിക്കുന്നതും പിന്തുണയ്ക്കുന്നതുമായ പഠന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന് സിപിഎസ് പ്രതിജ്ഞാബദ്ധമാണ്. കൂടാതെ ആരോപണവിധേയനായ അദ്ധ്യാപകന്‍റെ നടപടികള്‍ ഒരു സ്കൂള്‍ ജില്ലയെന്ന നിലയില്‍ ഞങ്ങളുടെ വിശ്വാസങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും എതിരാണ്,’ സ്കൂള്‍ വക്താവ് ജെയിംസ് ഗെരാര്‍ഡി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണവിധേയമായ നടപടികളെക്കുറിച്ച് ജില്ല അന്വേഷണം നടത്തും. സമാധാനപരമായി ആശങ്കകള്‍ ഉന്നയിച്ച വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഞാന്‍ കേട്ട ഒരു വിവരത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും, വ്യക്തത ഉറപ്പാക്കാന്‍ നിങ്ങളെയെല്ലാം സമീപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നും വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുന്നതിനു മുന്‍പ് അവര്‍ക്ക് അയച്ച കത്തില്‍ സെന്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി ബെക്ക് പറഞ്ഞു.

അദ്ധ്യാപകന്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top