യു.എസ്. ഒളിമ്പിക്സ് ടെന്നിസ് ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ കനക് ഝായും

Jha_Kanakന്യൂയോര്‍ക്ക്: 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സ് ടേബിള്‍ ടെന്നിസ് മത്സരത്തില്‍ പങ്കെടുക്കുന്ന യു.എസ്. ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ടേബിള്‍ ടെന്നീസ്സ് താരം കനക് ഝാ ഇടം കണ്ടെത്തി.

2019 ജൂലൈയില്‍ നടന്ന നാലാമത് നാഷണല്‍ ടൈറ്റില്‍ യു.എസ്. ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് വിജയി കൂടിയാണ് കനക് ഝാ.

ലോക ടേബിള്‍ ടെന്നിസ് റാങ്കിംഗില്‍ 25ാം സ്ഥാനമാണ് കനകിനുള്ളത്. 2016 ല്‍ നടന്ന സിങ്കിള്‍, ഡബിള്‍ ഒളിമ്പിക്‌സ് മത്സരങ്ങളില്‍ കനക് മത്സരിച്ചിരുന്നു.

2014 ലെ വേള്‍ഡ് കപ്പ് ടേബിള്‍ ടെന്നിസ് മത്സരത്തില്‍ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാര്‍ഡ് കനക് സ്ഥാപിച്ചിരുന്നു.

കാലിഫോര്‍ണിയ സംസ്ഥാനത്തെ ടേബിള്‍ ടെന്നിസ് കളിക്കാരന്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിന് പുറകില്‍ വലിയ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു.

യു.എസ്. ഒളിമ്പിക്സ് ടേബിള്‍ ടെന്നിസ് ടീമില്‍ മൂന്നു പുരുഷന്മാരും മൂന്ന് വനിതകളുമാണുള്ളത്.

5e445e799d91e.image 44232073_1049758858517502_2494420269968392192_o 83356527_1401702993323085_6170551996307734528_o kanaka

Print Friendly, PDF & Email

Related News

Leave a Comment