ബ്ലസ്സിയുടെ പുതിയ ചിത്രത്തില്‍ എ.ആര്‍. റഹ്മാന്‍ സംഗീത സം‌വിധാനം ചെയ്യും

mkoപൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെ എആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നു. 28 വര്‍ഷത്തിന് ശേഷമാണ് റഹ്മാന്‍ ഒരു മലയാള സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി റഹ്മാന്‍ സംഗീതമൊരുക്കിയത്. ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിര്‍മ്മാണം പുരോഗമിക്കുന്ന ബ്ലെസിയുടെ ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിയ്‌ക്കെത്തിയ റഹ്മാന്‍ വ്യക്തമാക്കി. മലയാളമാണ് തനിക്ക് സിനിമാ സംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും അതിനാല്‍ തിരിച്ച് വരവുണ്ടാകുമെന്നും റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു.

ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ബ്ലെസി ആടുജീവിതം എന്ന സിനിമയൊരുക്കുന്നത്. ഇതിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള ഈ കഥാപാത്രം, ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ പൃഥ്വി.

കെജിഎ ഫിലിംസിന്റെ ബാനറില്‍ കെജി അബ്രഹാമാണ് ചിത്രം ഒരുക്കുന്നത്. കുട്ടനാട്, ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News