കൊറോണ വൈറസ് ഓരോ മിനിറ്റിലും ചൈനയില്‍ നാശം വിതയ്ക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 143 രോഗികള്‍ മരിച്ചു

Coronaബീജിംഗ്: കൊറോണ വൈറസ് ചൈനയില്‍ വന്‍ നാശമാണ് വിതയ്ക്കുന്നത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1631 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം 143 പേരാണ് മരിച്ചത്.

വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ഹുബെ പ്രവിശ്യയില്‍ പുതിയതായി 2420 പേര്‍ക്ക് ഈ രോഗം പിടിപെട്ടു. ഇവിടെ വെള്ളിയാഴ്ച 139 പേര്‍ രോഗം ബാധിച്ച് മരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഓഫ് ചൈന അധികൃതര്‍ അറിയിച്ചു. ഹെനാനില്‍ ഈ
വൈറസ് ബാധിച്ച് 2 പേര്‍ മരിച്ചു.

ബീജിംഗിലും ചോങ്കിംഗിലും ഓരോ പേര്‍ വീതമാണ് മരിച്ചത്. ഈ രീതിയില്‍ വെള്ളിയാഴ്ച മാത്രം 143 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1631 ആയി.

ചൈനയില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 54406 പേര്‍ ഹുബെ പ്രവിശ്യയില്‍ ഈ മാരക രോഗത്തിന്‍റെ പിടിയിലാണ്. ചൈനയില്‍ ഇതുവരെ 67535 പേര്‍ ഈ രോഗത്തിന്‍റെ പിടിയിലാണ്. ആയിരത്തിലധികം രോഗികളെ പുതിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വുഹാനില്‍ പുതുതായി നിര്‍മ്മിച്ച ഹ്വോഷെന്‍ഷാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊറോണ വൈറസ് രോഗികളുടെ എണ്ണം ആയിരത്തിലെത്തി. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനുശേഷം ചൈന ഈ ആശുപത്രി തിടുക്കത്തില്‍ നിര്‍മ്മിക്കുകയായിരുന്നു.

ഫെബ്രുവരി 13 ഉച്ചതിരിഞ്ഞ്, ആദ്യത്തെ ബാച്ചിലെ 7 രോഗികള്‍ ആശുപത്രി വിട്ടു. അതില്‍ ഏറ്റവും പ്രായം കൂടിയ രോഗിക്ക് 66 വയസും പ്രായം കുറഞ്ഞയാള്‍ക്ക് 33 വയസ്സുമാണ്. രോഗികളുടെ പുനരധിവാസത്തിനായി, ആശുപത്രി ഓരോ രോഗിക്കും പ്രത്യേക ചികിത്സാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതില്‍ സെക്കോളജിക്കല്‍ കൗണ്‍സിലിംഗ്, ഡയറ്റ്, ദൈനം‌ദിന ജീവിത പരിചരണത്തിന്‍റെ മറ്റ് വശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇതുവരെ, ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം ആയിരത്തിലെത്തി, ഇതില്‍ ഗുരുതരമായി ദുരിതമനുഭവിക്കുന്നവരുടെ അവസ്ഥ സ്ഥിരമായി തുടരുന്നു. തങ്ങളുടെ മെഡിക്കല്‍ സ്റ്റാഫുകളില്‍ 1,716 പേര്‍ പുതിയ കൊറോണ വൈറസുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ അധികൃതര്‍ അറിയിച്ചു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News