ലണ്ടന്‍: ലണ്ടനില്‍ നടന്ന നിസാം ഫണ്ട് കേസില്‍ ഇന്ത്യ പാക്കിസ്താനെ പരാജയപ്പെടുത്തി. ഹൈദരാബാദിലെ നിസാമിന്റെ ‘ട്രഷറി’ ഇനി ഇന്ത്യക്ക് സ്വന്തം. അതേസമയം, പാക്കിസ്താന് കേസില്‍ പരാജയപ്പെടുക മാത്രമല്ല കേസുമായി ബന്ധപ്പെട്ട ചിലവില്‍ 65 ശതമാനം പണം (26 കോടി രൂപ) ഇന്ത്യയ്ക്ക് നല്‍കുകയും വേണം.
ഹൈദരാബാദിലെ നിസാം ഉള്‍പ്പെട്ട 70 വര്‍ഷം പഴക്കമുള്ള കേസിലാണ് തീരുമാനമാനമായത്. ഏകദേശം 7 പതിറ്റാണ്ടായി ലണ്ടന്‍ ബാങ്കില്‍ നൂറുകോടി രൂപയാണ് കുടുങ്ങിക്കിടക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിക്ക് അതിന്റെ വിഹിതമായി ദശലക്ഷക്കണക്കിന് പൗണ്ട് ലഭിക്കും.
ലണ്ടനിലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് യുകെയിലെ ഹൈക്കമ്മീഷന് 35 മില്യണ്‍ ഡോളര്‍ (325 കോടി രൂപ) ലഭിച്ചു. 1948 സെപ്റ്റംബര്‍ 20 മുതല്‍ ഈ തുക നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് അക്കൗണ്ടില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. പാക്കിസ്താനും ഈ പണത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതി ഇന്ത്യയ്ക്കും മുഖര്‍റാം ജയ്ക്കും (ഹൈദരാബാദിലെ എട്ടാമത്തെ നിസാം) അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി ലണ്ടന്‍ ഹൈക്കോടതിയില്‍ നടക്കുന്ന പാക്കിസ്ഥാനെതിരായ കേസിലാണ് മുഖര്റാമും ഇളയ സഹോദരന് മുഫ്ത്ഖാം ജായും പോരാടുന്നത്. ബാങ്ക് ഇതിനകം തന്നെ ഈ പണം കോടതിയിലേക്ക് മാറ്റിയിരുന്നു.
2.8 ദശലക്ഷം (ഏകദേശം 26 കോടി രൂപ) പാക്കിസ്താന് ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലണ്ടന്‍ ഹൈക്കോടതിയില്‍ ഇന്ത്യ ചെലവഴിച്ച തുകയുടെ 65 ശതമാനമാണിത്. ഇന്ത്യ തന്നെ അടച്ച ശേഷിക്കുന്ന ചെലവിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.
എട്ടാമത് നിസാമിന്റെ അഭിഭാഷകനുമായുള്ള സംഭാഷണത്തില്‍ തന്റെ ക്ലയന്റിന് പണത്തിന്റെ വിഹിതവും കേസ് നടത്തിപ്പിന് ചെലവഴിച്ച 65% ചെലവും ലഭിച്ചുവെന്ന് സ്ഥിരീകരിച്ചു.