ഫോമാ വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ്; ഡോ. സാറാ ഈശോ ആദ്യ ചെക്ക് നല്‍കി

getPhotoന്യൂജേഴ്‌സി: കേരളത്തിലെ നിര്‍ധനരായ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഫോമയുടെ വിമന്‍സ് ഫോറം തുടങ്ങിവച്ച നഴ്‌സിങ് സ്‌കോളര്‍ഷിപ്പ് പദ്ധതി ഈ വര്‍ഷവും വളരെ നല്ലരീതിയില്‍ പുരോഗമിക്കുന്നു. 2016 -18 കാലഘട്ടത്തില്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയ ഡോക്ടര്‍ സാറ ഈശോയുടെയും സെക്രട്ടറിയായ രേഖ നായരുടെയും നേതൃത്വത്തില്‍ തുടങ്ങിയ ഈ പദ്ധതി അന്നുതന്നെ ഇരുപതില്‍പരം നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് നിരവധി വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന Dr. സാറാ ഈശോ കൂടുതല്‍ മലയാളികള്‍ ഈ രംഗത്തേക്ക് കടന്നു വരേണ്ടതിന്റെ ആവശ്യകത കൂടി മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2018 -20 കാലയളവില്‍ രേഖാ നായർ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ആയപ്പോള്‍ കൂടുതല്‍ നഴ്‌സിങ് വിദ്യാര്‍ഥികളിലേക്കു ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പ്രാവശ്യം അന്‍പതില്‍ പരം വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിയുടൈ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ മാതൃകാപരമായ തുടക്കം രണ്ട് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് ഡോക്ടര്‍ സാറാ ഈശോ നിര്‍വഹിച്ചു.

ഫോമാ തുടങ്ങിയ കാലഘട്ടം മുതല്‍ ഫോമായുടെ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ ആയ ഗ്രേസി ജെയിംസ് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികളും സെമിനാറുകളും സംഘടിപ്പിക്കുകയും പോഷക സംഘടനയുടെ വളര്‍ച്ചയ്ക്ക് വേണ്ടി വളരെയധികം കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ ദൗത്യം ഏറ്റെടുത്ത കുസുമം ടൈറ്റസ് വിമന്‍സ് ഫോറത്തിന് ഒരു ദേശീയ അംഗീകാരം നേടിയെടുക്കുന്നത് വേണ്ടുന്ന സഹായസഹകരണങ്ങള്‍ ചെയ്യുകയും നിരവധി പദ്ധതികളും സെമിനാറുകളും സംഘടിപ്പിക്കും ചെയ്തു. തുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ ആയ സാറ ഈശോയിലേക്ക് ഈ ചുമതല വരുമ്പോള്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു. നഴ്‌സിങ് സ്‌കോളര്‍ഷിപ് പദ്ധതിക്ക് വേണ്ടി സഹായ സഹകരണം ചെയ്യുന്ന നല്ലവരായ എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും നന്ദി പറയുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് , വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News