- Malayalam Daily News - https://www.malayalamdailynews.com -

കേരള പോലീസിന്റെ തോക്കുകളും തിരകളും കാണാതായത് അന്വേഷിക്കാന്‍ ടോമിന്‍ തച്ചങ്കരിയെ ചുമതലപ്പെടുത്തി

tominതിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധിക്കുക. പൊലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ ശരിയാണോയെന്ന് തോക്കുകള്‍ വരുത്തി ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും തിങ്കളാഴ്ച എസ്എപി ക്യാമ്പില്‍ കൊണ്ടുവരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സീരിയല്‍ നമ്പര്‍ അനുസരിച്ച് പരിശോധന നടത്തി നഷ്ടപ്പെട്ട തോക്കുകള്‍ ഏതൊക്കെയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]