Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    ‘നിയമവിരുദ്ധമായി’ ഹോസ്റ്റലിൽ താമസിച്ചതിന് ജെഎൻയു വിദ്യാർത്ഥികൾ 2,000 രൂപ പിഴ നൽകണമെന്ന് നോട്ടീസ്   ****    സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തത്തിൽ 5 തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി മോദി അനുശോചിച്ചു   ****    ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളെ അഭിനന്ദിച്ചു സത്യ നദല്ലയും സുന്ദര്‍ പിച്ചെയും   ****    അമേരിക്ക ആസൂത്രിതമായി വിഭവങ്ങൾ കൊള്ളയടിക്കുന്നു; അധിനിവേശ സേനയെ ഉടൻ പിൻവലിക്കണമെന്ന് സിറിയ   ****    ട്രംപിന്റെ മുസ്ലീം വിലക്ക് അവസാനിപ്പിച്ച ബൈഡന്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേർന്നു   ****   

“ഡിജിപി അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ; സമഗ്രാന്വേഷണം വേണം, കേസ് സി.ബി.ഐ അന്വേഷിക്കണം”- ചെന്നിത്തല

February 15, 2020

Chennithalaതിരുവനന്തപുരം: ഡിജിപി അഴിമതി നടത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിയുടെ തോത് വെച്ച് നോക്കിയാല്‍ കേവലം ഡിജിപിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന അഴിമതിയാണ്  നടന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. പോലീസിനെ നയിക്കുന്നത് കൊള്ളസംഘമാണെന്നും ചെന്നിത്തല പറഞ്ഞു.

“സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഡിജിപിക്കെതിരെ മൂന്ന് ഘട്ടങ്ങളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. അതേസമയം, കോണ്‍ഗ്രസ് ഭരണകാലത്ത് എന്തെങ്കിലും ക്രമക്കേട് നടന്നെന്ന് സിപിഎമ്മിന് സംശയമുണ്ടെങ്കില്‍ അത് കൂടി അന്വേഷിക്കണം.  കേസ് സിബിഐക്ക് നല്‍കാനുള്ള മര്യാദ സര്‍ക്കാര്‍ കാണിക്കണം”- രമേശ് ചെന്നിത്തല പറഞ്ഞു.

“റൈഫിളുകളും അതോടൊപ്പം വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതെല്ലാം സംഭവിച്ചതെന്നുള്ള വ്യാജ പ്രചരണം സിപിഎം നടത്തുന്നത്. സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും യുഡിഎഫ് കാലത്തിലാണ് അഴിമതി ഉണ്ടായതെന്ന് സൂചന പോലുമില്ല. അതേസമയം, ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ വന്‍തോതില്‍ ഇവയെല്ലാം കാണാതെ പോയിട്ടുണ്ട് എന്നത് വ്യക്തമാണ്.

പര്‍ച്ചേയ്സിന്റെ അടിസ്ഥാനപരമായ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ഡിജിപിക്ക് പര്‍ച്ചേയ്സ് നടത്താനുള്ള അനുമതി ആരാണ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് കാണുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നത്.

സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കേണ്ടതാണ്. പോലീസ് മോഡറൈസേഷന് വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. പൊലീസില്‍ നടക്കുന്ന അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

കെല്‍ട്രോണുമായി ബന്ധപ്പെട്ട് വന്‍ ആരോപണങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്നു വരുന്നത്. അവിടെയാണ് അഴിമതിയുടെ യഥാര്‍ഥ ചിത്രം പുറത്തുവരുന്നത്. ഗലക്സോണ്‍ ആരുടെ ബിനാമി കമ്പനിയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. കേരളത്തിന് അത് അറിയാന്‍ അവകാശമുണ്ട്.ഗാലക്സോണിനു വേണ്ടി ചരടുവലിച്ചത് ആരാണ് .”- രമേശ് ചെന്നിത്തല പറഞ്ഞു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top