Flash News

അമൃതയില്‍ ത്രിദിന വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 16, 2020 , അമൃത മീഡിയ

02അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാംപസും നെതര്‍ലാന്‍ഡ്സിലെ ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി സഹകരിച്ച് സുസ്ഥിര ജല പരിപാലനത്തെക്കുറിച്ച് ത്രിദിന വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. നെതര്‍ലാന്‍ഡ്സ് ഗവേഷകര്‍ക്ക് സുസ്ഥിര ജല മാനേജുമെന്‍റ് മേഖലയില്‍ ഭാവിയില്‍ സുസ്ഥിര പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് ഒരു ഗവേഷണ പാത രൂപകല്‍പ്പന ചെയ്യാനും അവരുടെ ഗവേഷണ ശേഷി മറ്റുള്ളവരുമായി പങ്കുവെക്കാനും ഫെബ്രുവരി 10 മുതല്‍ 13 വരെ അമൃതപുരി ക്യാമ്പസില്‍ നടന്ന വര്‍ക്ക് ഷോപ്പ് വേദിയൊരുക്കി.

യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളായ നല്ല ആരോഗ്യം, ക്ഷേമം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ശുദ്ധജലം, ശുചിത്വം, സുസ്ഥിര നഗരങ്ങളും സമൂഹവും, ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്തം എന്നിവ പരിഹരിക്കുന്നതിന് ഗ്രാമീണ, നഗര സമൂഹങ്ങളെയും ശാക്തീകരിക്കാനുള്ള ഗവേഷണ മാര്‍ഗങ്ങള്‍ വര്‍ക്ക് ഷോപ്പ് വിഭാവനം ചെയ്തു.

ഡെല്‍ഫ്റ്റ് സര്‍വ്വകലാശാലയില്‍ നിന്നും എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡോ. ജൂള്‍സ് വാന്‍ ലിയര്‍, സിവില്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാകേത് പാണ്ഡെ എന്നിവര്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ബിരുദ ജല വിദ്യാഭ്യാസ കേന്ദ്രമായ യുനെസ്കോ ഐഎച്ച്ഇ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എഡ്യൂക്കേഷനിലെ ഉദ്യോഗസ്ഥന്‍ കൂടിയാണ് പ്രൊ. വാന്‍ ലിയര്‍. മലിനജല സംസ്കരണത്തിനായി ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യകളുടെ വികസനം, വ്യവസായങ്ങളിലെ ജലചക്രങ്ങള്‍ അടയ്ക്കല്‍, ജലസേചന കൃഷിക്കായി മലിനജലം വീണ്ടെടുക്കല്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വര്‍ക്ക് ഷോപ്പില്‍ വിശദീകരിച്ചു. പിയര്‍ റിവ്യൂഡ് ജേണലുകളിലായി 200 ലധികം ശാസ്ത്രീയ പ്രബന്ധങ്ങളും 400 ലധികം പ്രസിദ്ധീകരണങ്ങളും ശാസ്ത്ര പുസ്തകങ്ങളിലും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

01ഡോ. സാകേത് പാണ്ഡെ ജലശാസ്ത്രത്തിന്‍റെ അടിസ്ഥാനകാര്യങ്ങള്‍, പ്രായോഗിക സ്ഥിതിവിവരക്കണക്കുകള്‍, സാമ്പത്തിക സിദ്ധാന്തം,അവയുടെ വിഭജനം എന്നിവയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ ലോകത്തിലെ ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ മനുഷ്യ ജല സംവിധാനങ്ങളെക്കുറിച്ച് പഠിക്കുകയും തുടര്‍ന്ന് സാമൂഹിക ജലശാസ്ത്ര മാതൃകകള്‍ വികസിപ്പിക്കകയും ചെയ്തിരുന്നു.

അമൃത വിശ്വ വിദ്യാപീതത്തിന്‍റെ നാല് കാമ്പസുകളില്‍ നിന്ന് 30 വക്താക്കളടക്കം 60 പേര്‍ പങ്കെടുത്തു. ഇതില്‍ സ്കൂള്‍ ഓഫ് ബയോടെക്നോളജി, സെന്‍റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍, സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ പ്രോഗ്രാംസ്, അമ്മച്ചി ലാബ്സ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെയും അമൃതപുരി, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലെ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്നുള്ളവരും വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.

ലെവ്ഇന്‍ലാബ്സ് പ്രോഗ്രാമിലൂടെയും ശുദ്ധമായ കുടിവെള്ളത്തിനായുള്ള ജീവാമൃതം പദ്ധതിയിലൂടെയും ഗ്രാമനഗര സമൂഹങ്ങള്‍ക്ക് ശുദ്ധമായ ജലലഭ്യതയും സുരക്ഷിതമായ ശുചിത്വവും നല്‍കുക എന്നതായിരുന്നു ഈ സഹകരണ ഗവേഷണ സംരംഭത്തിന്‍റെ പ്രാഥമിക ലക്ഷ്യം. ഈ ഗവേഷണ സംരംഭങ്ങള്‍ രാജ്യത്തുടനീളമുള്ള സമുദായങ്ങളിലെ ജല സംവിധാനങ്ങള്‍, ജലസംസ്കരണം, സാങ്കേതിക വിദ്യ സ്വീകരിക്കല്‍, ജല അപകടങ്ങള്‍ എന്നിങ്ങനെ നാല് പ്രധാന പ്രമേയങ്ങളെ വിശദീകരിച്ചു. പത്തില്‍ അധികം പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ ഈ സഹകരണ ഗവേഷണ സംഘവുമായി ചേര്‍ന്ന് സമൂഹത്തിന് സുസ്ഥിര പരിഹാരങ്ങള്‍ നല്‍കി. പ്രോഗ്രാമിലെ ഓരോ പിഎച്ച്ഡി വിദ്യാര്‍ത്ഥികളെയും നയിക്കാന്‍ അമൃത, ഡെല്‍ഫ്റ്റ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരെ ഉള്‍പ്പെടുത്തി സംയുക്ത സൂപ്പര്‍‌വൈസറി ഡോക്ടറല്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. എല്ലാ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കും നാല് വര്‍ഷത്തേക്ക് ധനസഹായവും നല്‍കി. കൂടാതെ ആറു മാസത്തിലധികം ഡെല്‍ഫ്റ്റ് സര്‍വ്വകലാശാലയില്‍ തുടരാനുള്ള അവസരവും ലഭിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top