Flash News

ഹിക്മ ടാലന്റ് സെര്‍ച്ച് എക്സാം അവാര്‍ഡുകള്‍ വിതരണം ചെയ്തു

February 16, 2020 , അഫ്സല്‍ കിളയില്‍

HIKMA AWARD DISTRIBUTION 2020വടക്കാങ്ങര : കേരള മദ്‌റസ എജ്യൂക്കേഷന്‍ ബോര്‍ഡ് (മജ്‌ലിസ്)ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമിന്റെ എഴാമത് അവാര്‍ഡ് ദാന സംഗമം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂളില്‍ നടന്നു. കോട്ടക്കല്‍ എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും അട്ടിമറിച്ചുകൊണ്ട് ഭരണകര്‍ത്താക്കള്‍ തന്നെ ഭരണഘടനയില്‍ തിരുത്തല്‍ വരുത്തി രാജ്യദ്രോഹം സൃഷ്ടിക്കുന്ന കാലഘട്ടത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാഭ്യാസ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. കീറി പോയ ഭൂപടം ശരിയാക്കിയ കുട്ടിയുടെ കഥ പറഞ്ഞ അദ്ദേഹം ലോകം കീഴ്പ്പെടുത്തിയ അലക്സാണ്ടറുടെ ജീവിതവും അന്ത്യവും മോദിക്കും അമിത്ഷാക്കും ഒരു താക്കീതാണെന്ന് പറഞ്ഞു.

പെരിന്തല്‍മണ്ണ എം.എല്‍.എ മഞ്ഞളാംകുഴി അലി, ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍. യുസുഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ടി.കെ റഷീദലി, സമദ് മങ്കട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഈദ ഇലിക്കോട്ടില്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഹിക്മ ബോര്‍ഡ് മെമ്പര്‍ ബഷീര്‍ തൃപ്പനച്ചി, പേരാമ്പ്ര ദാറുനൂജും മദ്റസ അധ്യാപകന്‍ സി. മൊയ്തു, കെ.എം.ഇ.ബി ഡയറക്ടര്‍ സുശീര്‍ ഹസന്‍, വടക്കാങ്ങര ഈസ്റ്റ് ജുമുഅത്ത് പള്ളി ഖാദി സിദ്ദീഖ് ഹസന്‍ മൗലവി, മദ്റസ മാനേജ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് എം.സിബ്ഗത്തുല്ല, മദ്റസ മാനേജ്മെന്റ് കൗണ്‍സില്‍ മലപ്പുറം പ്രസിഡന്റ് കെ.പി സലീം, കെ.എംഇ.ബി മെമ്പര്‍ നൗഷാദ് മുഹ്യുദ്ധീന്‍, ഐ.ഇ.സി.ഐ എക്സിക്യൂട്ടീവ്, കെ.എംഇ.ബി അക്കാദമിക് കൗണ്‍സില്‍ പ്രസിഡന്റ് അസൈനാര്‍ മാസ്റ്റര്‍ നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് എന്നിവര്‍ സംബന്ധിച്ച പരിപാടിക്ക് എച്ച്.എം.എസ് മദ്രസ പ്രിന്‍സിപ്പല്‍ ഷഹീര്‍ മാസ്റ്റര്‍, ടാലെന്റ് മദ്‌റസ എച്ച്.ഒ.ഡി ജാബിര്‍ കെ, ടാലെന്റ് പബ്ലിക് സ്‌കൂള്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ & എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top