Flash News

രാജ്യത്തിന്‍റെ പൈതൃകവും പാരമ്പര്യവും നിലനിര്‍ത്തുവാന്‍ വിദ്യാഭ്യാസ സംസ്കരണത്തിന് ഊന്നല്‍ നല്‍കണം: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

February 16, 2020 , റബീ ഹുസൈന്‍ തങ്ങള്‍

talent

ഹിക്മ ഇന്‍റര്‍നാഷണല്‍ ടാലന്‍റ് സെര്‍ച്ച് എക്സാമിന്‍റെ എഴാമത് സംസ്ഥാനതല അവാര്‍ഡ് ദാന ഉദ്ഘാടനം വടക്കാങ്ങര ടാലന്‍റ് പബ്ലിക് സ്കൂളില്‍ എം.എല്‍.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വഹിക്കുന്നു

വടക്കാങ്ങര: രാജ്യത്തിന്‍റെ പൈതൃകവും പാരമ്പര്യവും അട്ടിമറിച്ചുകൊണ്ട് ഭരണകര്‍ത്താക്കള്‍ തന്നെ ഭരണഘടനയില്‍ തിരുത്തല്‍ വരുത്തി രാജ്യദ്രോഹം സൃഷ്ടിക്കുന്ന കാലഘട്ടത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാഭ്യാസ സംസ്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് കോട്ടക്കല്‍ എം.എല്‍.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍. കേരള മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഹിക്മ ഇന്‍റര്‍നാഷണല്‍ ടാലന്‍റ് സെര്‍ച്ച്’ എക്സാമിന്‍റെ ഏഴാമത് സംസ്ഥാനതല അവാര്‍ഡ് ദാന സംഗമം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം കീഴ്പ്പെടുത്തിയ അലക്സാണ്ടറുടെ ജീവിതവും അന്ത്യവും നരേന്ദ്ര മോദിക്കും അമിത്ഷാക്കും ഒരു താക്കീതാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.

talent1കേരളത്തിലും വിദേശത്തുമായി നടന്ന പരീക്ഷയില്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ മഞ്ഞളാംകുഴി അലി, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.കെ റഷീദലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഈദ എലിക്കോട്ടില്‍, മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ഹന്‍ഷില പട്ടാക്കല്‍, സംവിധായകനും എഴുത്തുകാരനുമായ സമദ് മങ്കട, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് ഖാദി എ സിദ്ദീഖ് ഹസന്‍ മൗലവി, കേരള മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുഷീര്‍ ഹസ്സന്‍, മദ്രസ മാനേജ്മെന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് എം സിബ്ഗത്തുള്ള, അക്കാദമിക് കൗണ്‍സില്‍ പ്രസിഡന്‍റ് അസൈനാര്‍, കെ.പി സലീം, സി മൊയ്തു, മുഹമ്മദ് മുംതാസ്, പി.കെ നൗഷാദ് മേപ്പാടി, എച്ച്.എം.എസ് മദ്രസ പ്രിന്‍സിപ്പല്‍ ടി ഷഹീര്‍, ടാലന്‍റ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക് എന്നിവര്‍ സംസാരിച്ചു.

ഹിക്മ ബോര്‍ഡ് അംഗം ബഷീര്‍ തൃപ്പനച്ചി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top