Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

നിഷ്കളങ്കതയുടെ സൗന്ദര്യത്തിന് നിറം പകര്‍ന്ന് കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് ‘ഇന്നസെന്‍സ് 2020’; ആലത്തൂര്‍ ബഡ്സ് സ്കൂള്‍ ഒന്നാമത്

February 16, 2020 , കുടുംബശ്രീ പാലക്കാട്

DSC_1195പാലക്കാട് : നിഷ്കളങ്കതയുടെ സൗന്ദര്യത്തിന് കൂടുതല്‍ നിറം പകര്‍ന്ന കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് ‘ഇന്നെസെന്‍സ് 2020’ ജില്ലാ കലോത്സവത്തില്‍ മുപ്പത് പോയിന്റോടെ ആലത്തൂര്‍ ബഡ്സ് സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. 24 പോയിന്റോടെ കരിമ്പ ബി.ആര്‍.സി. രണ്ടാം സ്ഥാനവും 19 പോയിന്‍റുമായി തൃത്താല ബി.ആര്‍.സി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗവ. മോയന്‍സ് എല്‍.പി.സ്കൂള്‍, ചെന്നൈ സംഗീത കോളേജ് എന്നിവിടങ്ങളില്‍ വെച്ച് നടന്ന കലോത്സവം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയരാന്‍ ആത്മവിശ്വാസവും കരുത്തും നല്‍കുന്ന ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഉന്നമനത്തിനു വേണ്ടി ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുവാനും ബഡ്സ് സ്ഥാപനങ്ങളിലെ ജലലഭ്യത ഉറപ്പു വരുത്തുവാനുമുള്ള നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ മാനസിക ഉല്ലാസവും സര്‍ഗ ശേഷി വികാസവും ലക്ഷ്യം വെച്ച് കിടുംബശ്രീയുടെ പിന്തുണയോടുകൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന 25 ബഡ്സ് സ്ഥാപനങ്ങളിലെ മത്സരാര്‍ഥികളാണ് ബിഥോവന്‍, ഹോക്കിങ്സ്, ഹെലന്‍ കെല്ലര്‍ എന്നീ പേരുകളില്‍ ഒരുക്കിയിരിക്കുന്ന വേദികളില്‍ മാറ്റുരച്ചത്. ലളിത ഗാനം, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, മിമിക്രി, നാടന്‍ പാട്ട് തുടങ്ങി പതിമൂന്ന് ഇനങ്ങളിലായി മുന്നൂറോളം മത്സരാര്‍ഥികളാണ് പങ്കെടുത്തത്. പ്രധാന വേദിയായ ‘ബിഥോവനി’ല്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.വി. വിജയദാസ് എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ബിന്ദു, വാര്‍ഡ് കൗണ്‍സിലര്‍ റിസ്വാന, കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗം റിഷാ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. സൈതലവി സ്വാഗതവും അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പഴനി സ്വാമി എസ്.എന്‍ നന്ദിയും പറഞ്ഞു.

വൈകീട്ട് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വി.പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.എം പുഷ്പജ, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഹാരിഫാ ബീഗം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ ജെ. വട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.

DSC_1164 DSC_1167 DSC_1172 DSC_1184 DSC_1209 DSC_1214 DSC_1218 DSC_1231 DSC_1235


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top