ഷിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (56) ഏപ്രില്‍ 19-ന്

Newsimg1_27869504ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന 56 ചീട്ടുകളി മത്സരം ഈവര്‍ഷം ഏപ്രില്‍ 19-നു ഞായറാഴ്ച രാവിലെ മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാലില്‍ വച്ചു നടത്തുന്നതാണ്.

ഒന്നാം സമ്മാനം നേടുന്ന ടീമിനു ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവര്‍ഡും, രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് സാബു കട്ടപ്പുറം സ്‌പോണ്‍സര്‍ ചെയ്യുന്ന കെ.സി. ലൂക്കോസ് കട്ടപ്പുറം എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208) എന്നിവര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പുതുശേരി (847 882 9401),  ഫിലിപ്പ് പുത്തന്‍പുര (773 405 5954), ആല്‍വിന്‍ ഷിക്കൂര്‍ (630 274 5423).


Print Friendly, PDF & Email

Related News

Leave a Comment