Flash News

തൃശൂരിലെ കാട്ടുതീ: മരിച്ചവരുടെ എണ്ണം മൂന്നായി, തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല

February 17, 2020

7_108തൃശൂര്‍: ദേശമംഗലത്ത് കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എന്‍എംആര്‍ വാച്ചര്‍ ശങ്കരനും മരിച്ചു. വാച്ചര്‍മാരായ ദിവാകരന്‍, വേലായുധന്‍ എന്നിവര്‍ ഇന്നലെത്തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊറ്റമ്പത്തൂരിലെ എച്ച്എന്‍എല്‍ തോട്ടത്തില്‍ ഇന്നലെ രാവിലെയാണ് തീ പടര്‍ന്നത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച മൂന്ന് പേരും തീയുടെ നടുവില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് ആളിക്കത്തുന്ന തീയുടെ ഉള്ളില്‍ നിന്നും പുറത്ത് കടക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിടെ പുക ശ്വസിച്ച് പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top