തിരുവനന്തപുരം: വിവിധ മേഖലകളില്‍ ശ്രദ്ധേയവും വിജയകരവുമായ പ്രവര്‍ത്തനം കാഴ്ച വച്ച വ്യക്തികളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള എക്സലന്‍സ് അവാര്‍ഡും ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡുകളും ഫെബ്രുവരി 18 ചൊവ്വാഴ്ച, വൈകിട്ട് 4.00 ന് തിരുവനന്തപുരം പ്രസ് ക്ളബ് ടി.എന്‍.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും.
എക്സലന്‍സ് അവാര്‍ഡ്, കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസി ഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും, ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ് യു. എ.ഇ ഫോഴ്സ് നയന്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രേംജിത്ത് മീത്തലെപൊയില്, പൂന വീല്‍സ് ഇ.എം.ഐ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കരുണാകരന് വടക്കേപ്പാട്ട് എന്നിവരും സ്വീകരിക്കും. സുവര്‍ണ്ണമുദ്ര പതിച്ച ശില്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗവും നടത്തും.
കേരള കലാകേന്ദ്രത്തിന്റെ 38-ാമത് വാര്‍ഷികവും ഇരുപതാമത് അവാര്‍ഡ് സമര്‍പ്പണവുമാണ് നടക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply