തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രവാസി മലയാളികള്‍ നല്കുന്ന സംഭാവനകള്‍ അമൂല്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കേരള കലാകേന്ദ്രത്തിന്റെ 38-ാമത് വാര്‍ഷിക സംഗമവും പുരസ്കാര വിതരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നുവരുന്നവരെ അംഗീകരിക്കുകതന്നെ വേണം. അത് നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമായ തരത്തില്‍ കൂടുതല്‍ പ്രവര്ത്തികാകാന് അവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളില്‍ ശ്രദ്ധേയവും വിജയകരവുമായ പ്രവര്‍ത്തനം കാഴ്ചവച്ച മലയാളികളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ്, ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ് എന്നിവ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു.
കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 2019 ലെ എക്സലന്‍സ് അവാര്‍ഡും, യു.എ.ഇ ഫോഴ്സ് നയന്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രേംജിത്ത് മീത്തലെ പൊയില്‍, പൂന വീല്‍സ് ഇ.എം.ഐ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കരുണാകരന് വടക്കേപ്പാട്ട് എന്നിവര്‍ക്ക് ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡുകളും ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു.
പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി. തെന്നല ബാലകൃഷ്ണപിള്ള, പ്രേംജിത്ത് മീത്തലെ പൊയില്‍, കരുണാകരന് വടക്കേപ്പാട്ട് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതവും ഗീതാഞ്ജലി ഹരികുമാര്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. പ്രൊഫ. എസ്. രാജശേഖരന്‍നായര്‍, കെ.എസ്. പ്രവീണ്‍കുമാര്‍, പി.ജെ. ആതിര, പ്രസീദ, അഞ്ജന, രേഷ്മ, മിഥുന, ജോആന്‍, കൃഷ്ണജ, കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news