തിരുവനന്തപുരം: പൊലീസ് വകുപ്പില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഒരു ഉദ്യോഗസ്ഥന് അഴിമതി അന്വേഷിച്ചാല്‍ പോര, പകരം സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ചട്ടപ്രകാരം സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
കൂടാതെ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിന് മുമ്പ് പി ടി തോമസ് എംഎല്‍എ പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സഭയില്‍ ചോദ്യമുന്നയിച്ചതും, മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കിട്ടിയതും സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് തെളിവാണെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. എന്നാല്‍ വിമര്‍ശനവും ആരോപണങ്ങളും ശക്തമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൂടാതെ തോക്കുകളും ഉണ്ടകളും കാണാതായതിനെക്കുറിച്ചും, ചില ഉണ്ടകള്‍ക്ക് പകരം ഡമ്മി ഉണ്ടകള്‍ വച്ചതിനെക്കുറിച്ചും എഡിജിപി ടോമിന് തച്ചങ്കരിയെ അന്വേഷിക്കാന്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആഡംബര വാഹനങ്ങള്‍ വാങ്ങിയതും പോലീസുകാരുടെ ക്വാര്ട്ടേഴ്സിനായുള്ള ഫണ്ട് ഡിജിപി, എഡിജിപിക്ക് വില്ല പണിയുന്നതിനായി വകമാറ്റി ചെലവഴിച്ചതും അന്വേഷിക്കാന്‍ നടപടി ഉണ്ടായിട്ടില്ല.
തോക്കുകള്‍ കാണാതായിട്ടില്ലെന്നും, മണിപ്പൂരില്‍ പരിശീലനത്തിന് പോയ പോലീസുകാരുടെ പക്കലാണ് കാണാതായി എന്ന് പറയപ്പെടുന്ന തോക്കുകളുള്ളതെന്നുമാണ് എഡിജിപി ടോമിന് ജെ തച്ചങ്കരി അറിയിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ പരിശോധന നടത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ, പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും ക്രമക്കേട് ഉള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി 30 ലക്ഷം രൂപയുടെ ക്യാമറകള്‍ വാങ്ങിക്കാന്‍ ഡിജിപി അനുമതി നല്‍കിയതായാണ് പുതിയ ആരോപണം.
അതേസമയം, ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ അന്വേഷണമുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറഞ്ഞിട്ടില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply