Flash News

പോലീസിന്റെ ആയുധ ശേഖരത്തില്‍ നടന്ന കള്ളക്കളികള്‍; ഏഴ് ഘട്ടങ്ങളായി അന്വേഷണം നടത്തുമെന്ന്

February 19, 2020

imageതിരുവനന്തപുരം: കേരള പോലീസിന്റെ ആയുധശേഖരത്തില്‍ നടന്ന കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നല്‍കും. വെടിയുണ്ടകള്‍ കാണാതായ 22 വര്‍ഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുക. ക്രൈം ബ്രാഞ്ച് എസ്പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റെഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതേത്തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെയും ആവശ്യമെങ്കില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തും. സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top