Flash News

പശുവിന്‍ പാല്‍, മൂത്രം, ചാണകം എന്നിവയിലെ ഔഷധ ഗുണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്

February 19, 2020

cowപശുവിന്‍റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗുണകരമായ വസ്തുക്കളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി). ഇതിനായുള്ള ധനസഹായവും വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. “ശുദ്ധമായ തദ്ദേശീയ പശുക്കളുടെ” പാൽ, ചാണകം, മൂത്രം എന്നിവയിലാണ് പഠനം നടത്തേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഇതര ഏജൻസികൾ എന്നിവർക്കാണ് ഗവേഷണത്തിന് വകുപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. മാർച്ച് 14 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു. ഔഷധങ്ങൾ, പോഷക, കാർഷിക, ഗാർഹിക ഉൽ‌പന്നങ്ങൾ എന്നിവയ്ക്കുതകുന്ന തരത്തിലാണ് ഗവേഷണം നടത്തേണ്ടത്.

അതേസമയം രാജ്യത്തെ മുതിർന്ന ശാസ്ത്രജ്ഞർക്കിടയിൽ ഇതു സംബന്ധിച്ച് സംശയങ്ങളുയർന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് സത്യസന്ധമായ ഒരു നീക്കമാണോ, അതോ ഏതെങ്കിലും അജണ്ടയുടെ ഭാഗമാണോയെന്നും പലരും സംശയം പ്രകടിപ്പിച്ചു. ഗൗരവമായ അന്വേഷണം തന്നെയാണോ അതോ ആരുടെയെങ്കിലും താൽപര്യങ്ങളാണോ ഇതിനു പിന്നിലെന്നു ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ ശാസ്ത്രഞ്ജൻ സുഭാഷ് ലഖോടിയ സംശയം പ്രകടിപ്പിച്ചു.

പുതിയ പദ്ധതിയെക്കുറിച്ച് ഡിഎസ്ടി വിശദീകരണം നൽകുന്നുണ്ട്. പുരാതന ആയുർവേദ പുസ്തകങ്ങളിലും മറ്റും പശുവിന്‍റെ പാൽ, മൂത്രം, ചാണകം തുടങ്ങിയവ വിവിധ അസുഖങ്ങൾക്ക് പ്രത്യേകച്ച് കാൻസർ, പ്രമേഹം, വാതം തുടങ്ങിയവയ്ക്ക് ഗുണകരമാണെന്നു പറയുന്നുണ്ട്. പാരമ്പര്യ വൈദ്യവും ഇതു ശരിവയ്ക്കുന്നുണ്ട്. എന്നാൽ ഇതുവരെ ശാസ്ത്രീയമായ ഒരു ഗവേഷണവും ഇതിനേക്കുറിച്ച് നടന്നിട്ടില്ല. അതിനാലാണ് ഇപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നതെന്നുമാണ് വിശദീകരണം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top