Flash News

പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ 20 ലക്ഷം മുസ്ലിംകള്‍ രാജ്യമില്ലാത്തവരായി മാറുമെന്ന് ഐക്യരാഷ്ട്ര സഭ

February 19, 2020

30-un-21-1582120051-430509-khaskhabarഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഇരുപത് ലക്ഷത്തോളം മുസ്ലീംകള്‍ക്ക് രാജ്യം വിടേണ്ടതായി വരുമെന്നും, അവര്‍ രാജ്യവും   പൗരത്വവുമില്ലാത്തവരായിത്തീരുമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.

ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്നതിനു ദിവസങ്ങള്‍ ശേഷിക്കെയാണെന്നതാണ് പ്രധാനം.

പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടെ പാക് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചത്. ‘ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ 20 ലക്ഷം മുസ്ലിംകള്‍ രാജ്യത്തുനിന്നു പുറത്താക്കപ്പെടുകയും രാജ്യമില്ലാത്തവരായി മാറുകയും ചെയ്യും,’ ഗുട്ടറസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Pakistan-Antonio-Guterresഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ കൂടിവരുന്നതിലും തനിക്ക് ആശങ്കയുണ്ടെന്ന് ഗുട്ടറസ് പറഞ്ഞു. ‘ആംനസ്റ്റി ഇന്‍റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നിവയടക്കം യു.എന്‍ ഹൈക്കമ്മിഷന്‍ നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്ന കശ്മീരിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത് ലൈംഗിക പീഡനം, ശാരീരികവും മാനസികവുമായുള്ള പീഡനം, കൊച്ചു കുട്ടികളെ തടവിലാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സൈന്യം ചെയ്യുന്നുണ്ട് എന്നതാണ്. കശ്മീരില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നു വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ഇവ ഗൗരവത്തോടെ കാണണം,’ ഗുട്ടറസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഈ നിലപാട് ഇന്ത്യയ്ക്കു തിരിച്ചടിയായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ വിഷയത്തില്‍ ആഴത്തില്‍ ബോധവാനാണെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ഗുട്ടറസ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, ഇതില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

image1170x530croppedബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെ നേരത്തെ യു എന്‍ പ്രതിഷേധിച്ചിരുന്നു. നിയമം സമ്പൂര്‍ണ്ണ വിവേചനപരമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി. ‘ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി നിയമം 2019, അടിസ്ഥാനപരമായി വിവേചനപരമാണെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു,’ യു.എന്‍ മനുഷ്യാവകാശ സമിതി വക്താവ് ജെറമി ലോറന്‍സ് ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിം കോടതി വിശദമായി വിലയിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

‘ഭേദഗതി ചെയ്ത നിയമം ഇന്ത്യയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതോടെ നേരത്തേ, ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയം ദുര്‍ബലപ്പെടുന്നു,’ ലോറന്‍സ് പറഞ്ഞു.

823667-7443esy8qqldsm8xxf3wc9gbkgcnbp9rdg96566035നിയമത്തില്‍ നിന്ന് മുസ്ലിം വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തിയതിലൂടെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. നിയമത്തിനെതിരെ ഇന്ത്യയില്‍ വന്‍ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് ലോറന്‍സ് വ്യക്തമാക്കി. നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച മൂന്നു പേരെ വെടിവെച്ചു കൊന്ന നടപടിയെയും സമിതി അപലപിച്ചു.

വംശീയ വിവേചനം അവസാനിപ്പിക്കാനുള്ള യു.എന്‍ ചാര്‍ട്ടറില്‍ ഒപ്പുവെച്ച രാജ്യം കൂടിയാണ് ഇന്ത്യ. പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ സമിതി രംഗത്തു വന്നത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകും. യു.എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തിനും ഇത് മങ്ങല്‍ ഏല്‍പിക്കുാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top