Flash News

ആ ദുരന്തം എത്തിയത് 82-ാം ജന്മദിനത്തില്‍

February 20, 2020

48f5bd5e83a96e1f5eea630a1aa8a76cകൊച്ചി: അവിശ്വസനീയമായ ആ ദുരന്തം സംഭവിച്ചത് കെ എസ് ആര്‍ ടി സിയുടെ 82-ാം ജന്മദിനത്തിലായത് ആകസ്മികമാകാം. 1938 ഫെബ്രുവരി 20ന് തുടങ്ങിയ കേരളത്തിലെ പൊതുഗതാഗ ബസ് സര്‍വ്വീസ് 82 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇന്ന്. ഈ ദിവസം തന്നെയാണ് 19 പേരുടെ മരണത്തിനിടയാക്കിയ മഹാദുരന്തം നടന്നിരിക്കുന്നത്.

ദ് സ്റ്റേറ്റ് മോട്ടോര്‍ സര്‍വ്വീസ് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആദ്യ പേര്. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് തുടക്കം കുറിച്ചത്. മഹാരാജാവും ബന്ധുക്കളും യാത്ര ചെയ്തുകൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ ആദ്യ യാത്രയുടെ ഉദ്ഘാടനം നടന്നത്.

nvരാജ്യത്തെ ഏറ്റവും പഴക്കമുള്ള പൊതുഗതാഗതങ്ങളിലൊന്നാണ് കെഎസ്ആര്‍ടിസി. 1965ലാണ് കെഎസ്ആര്‍ടിസി രൂപീകരിക്കുന്നത്. എങ്കിലും ദ സ്റ്റേറ്റ് മോട്ടോര്‍ സര്‍വ്വീസിന് തുടക്കം കുറിച്ച ഫെബ്രുവരി 20നാണ് കെഎസ്ആര്‍ടിസിയുടെ ജന്‍മദിനമായി ആചരിക്കുന്നത്.

1937ല്‍ തിരുവിതാംകൂര്‍ ഗതാഗത വകുപ്പ് രൂപീകരിച്ചു. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇജി സാള്‍ട്ടറിനെ സൂപ്രണ്ടായി നിയമിച്ചു. ഉദ്ഘാടന ദിവസം 33 ബസുകള്‍ നിരത്തിലിറങ്ങി. മഹാരാജാവും സംഘവും കയറിയ ഉദ്ഘാടന ബസിന്റെ ഡ്രൈവര്‍ സൂപ്രണ്ട് സാള്‍ട്ടര്‍ തന്നെയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top