ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്

വൈവിധ്യത്തിന്റെ നിറകാഴ്ച്ചയൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ നേര്‍ക്കാഴ്ച.

നോര്‍ത്ത് അമേരിക്കയിലെ ഏററവും വലിയ ഓട്ടോ ഷോ ആയ ചിക്കാഗോ ഓട്ടോ ഷോക്ക് ഗംഭീര വരവേല്‍പ്പ്.

സാന്‍ ഫ്രാന്‍സിസ്‌കോ തപസ്യ ആര്‍ട്ട് സ് അവതരിപ്പിച്ച സംക്രമപ്പക്ഷി എന്ന നാടകം ഏറെ ശ്രദ്ധേയമായി .

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ മാനസിക ശാരീരിക വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി നൈറ്റ് ഷൈന്‍ഷൈന്‍ എന്ന വ്യത്യസ്ത മായ പരിപാടി സംഘടിപ്പിച്ചു.

ഫ്‌ലോറിഡ യിലെ തമ്പായി ല്‍ ഒര്‍ലാന്‍ഡോ ആരതി തിയ്യറ്റേഴ്‌സ് ന്റെ ആദ്യ സംരംഭമായ കൂട്ടുകുടുംബം സാമൂഹ്യ നാടകം അരങ്ങേറി.

അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ന്റെ ചില്‍ഡ്രന്‍സ് ഓറല്‍ ഹെല്‍ത്ത് മാസത്തോടനുബന്ധി ച്ച് ചിക്കാഗോയിലെ ദന്ത രോഗ വിദഗ്ധ ലിയ കുന്നശ്ശേരി യുമായുള്ള അഭിമുഖം.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് : യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

asianet


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment