ചിക്കാഗോ കൈരളി ലയണ്‍സിന്റെ വാര്‍ഷിക വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 11-ന്

kairaliചിക്കാഗോ: ചിക്കാഗോ കൈരളി ലയണ്‍സ് വര്‍ഷംതോറും നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 11-നു നൈല്‍സിലെ ഫീല്‍ഡ്മാന്‍ ജിമ്മില്‍ വച്ചു (8800 West Kathy Lane, Niles, IL 60714) നടത്തപ്പെടുന്നു.

തൊണ്ണൂറുകളില്‍ ചിക്കാഗോ കൈരളി ലയണ്‍സിനുവേണ്ടി ശക്തമായ പ്രകടനം കാഴ്ചവെച്ച ചിക്കാഗോ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ വോളിബോള്‍ കായികതാരം അന്തരിച്ച മധു ഇടയാടിയുടെ ഓര്‍മ്മസൂചകമായാണ് ഈവര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നത്.

കളിക്കളത്തിലെ മധുവിന്റെ ആകര്‍ഷമായ ബ്ലോക്കുകള്‍ ഇന്നും ചിക്കാഗോ സമൂഹത്തിലെ കായിക പ്രേമികള്‍ക്ക് സുപരിചിതമാണ്. ഒരു വന്‍മതിലെന്നപോലെ കളിക്കളത്തില്‍ മധു എതിരാളികളുടെ ഏത് സ്മാഷുകളും നിഷ്പ്രയാസം തടഞ്ഞിരുന്നത് കായികപ്രേമികള്‍ക്ക് എന്നെന്നും ആവേശം പകര്‍ന്നിരുന്നു. ഈ കായികതാരത്തിന്റെ ഓര്‍മ്മസൂചകമായി നടത്തുന്ന ഈ ടൂര്‍ണമെന്റ് വിജയകരമാക്കുവാന്‍ ചിക്കാഗോ കൈരളി ലയണ്‍സ് ഒന്നടങ്കം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മുപ്പത്തിരണ്ടാമത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി നടത്തുന്ന ഈ വാസിയേറിയ മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായി കൈരളി ലയണ്‍സിന്റെ ജോയിന്റ് സെക്രട്ടറി മാത്യു തട്ടാമറ്റവും, പ്രവീണ്‍ തോമസും, ബിജോയി കാപ്പനും, സെല്‍വിന്‍ പൂതക്കരിയും തെരഞ്ഞെടുക്കപ്പെട്ടു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment