ഡൊണാള്‍ഡ് ട്രംപിന്‍റെ കാറിന് താജ്മഹലില്‍ പ്രവേശനം ലഭിക്കില്ല

taj_mahal_1582248376യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കാര്‍ താജ്മഹലില്‍ പ്രവേശിക്കില്ല. ഉന്നതതല യോഗത്തിന് ശേഷം അഡ്വാന്‍സ് ടീമിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍, ട്രംപിന് താജില്‍ പ്രവേശിക്കണമെങ്കില്‍ 500 മീറ്റര്‍ അകലെ ഗോള്‍ഫ് കാര്‍ട്ടില്‍ സഞ്ചരിക്കേണ്ടിവരും.

2001 ല്‍ താജ്മഹലിന്‍റെ 500 മീറ്റര്‍ ഉള്ളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നിരോധിച്ചിരുന്നു. താജിന്‍റെ 500 മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനുപുറമെ, അടിയന്തിര സേവനങ്ങള്‍ക്ക് അതാത് വകുപ്പുകളുടെ വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

താജ്മഹലിനുള്ളിലെ ഏത് വാഹനത്തിന്‍റെയും പ്രവേശനം പൂര്‍ണ്ണമായും നിയന്ത്രിച്ചിരിക്കുന്നു. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ വാഹനം താജിലേക്ക് പോകുന്നതിനെക്കുറിച്ച്
വിവാദമുയര്‍ന്നിരുന്നു. എന്നാല്‍, വാഹനത്തെ 500 മീറ്റര്‍ അകത്തേക്ക് കയറാന്‍ അനുവാദം നല്‍കിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹം താജ് സന്ദര്‍ശനം റദ്ദാക്കി.

ഇപ്പോള്‍ ട്രംപ് വരുന്നതിനോടനുബന്ധിച്ച് അഡ്വാന്‍സ് ടീമിന്‍റെ വാഹനങ്ങള്‍ അകത്തെക്ക് പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമായി ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് അധികാരികള്‍ അറിയിക്കുകയും അവരുടെ ആവശ്യം നിരസിക്കുകയും ചെയ്തു.

രണ്ടായിരത്തില്‍ സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വരെ വാഹനങ്ങള്‍ ഫോര്‍‌കോര്‍ട്ടിലേക്ക് പോകുമായിരുന്നു. ആളുകള്‍ പടിഞ്ഞാറന്‍ ഗേറ്റില്‍ നിന്ന് നേരിട്ട് കിഴക്കന്‍ കവാടത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. മാത്രമല്ല, ജൈന സമൂഹവും ഇവിടെ ഒരു മേള നടത്താറുണ്ടായിരുന്നു. അതോടൊപ്പം, പടിഞ്ഞാറെ ഗേറ്റിനുള്ളില്‍ ഷോപ്പിംഗ് സെന്ററുകളും സ്ഥാപിക്കാറുണ്ടായിരുന്നു. വിനോദസഞ്ചാരികളും മറ്റും ഇവിടെ നിന്ന് ഷോപ്പിംഗ് നടത്താറുണ്ടായിരുന്നു. പിന്നീട് നിരോധനം ഏര്‍പ്പെടുത്തുകയും സുരക്ഷ സിഐ‌എസ്‌എഫിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. അതിനുശേഷം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി.

എന്നിരുന്നാലും, താജ് മഹല്‍ വെള്ളിയാഴ്ചകളില്‍ അടച്ചിരിക്കും. നമസ്ക്കരിക്കാന്‍ മാത്രം ഉച്ചതിരിഞ്ഞ് രണ്ട് മണിക്കൂര്‍ തുറക്കുന്നു. ട്രംപിന്‍റെ സന്ദര്‍ശനം കണക്കിലെടുത്ത്, ഈ ദിവസങ്ങളില്‍ താജില്‍ പണികള്‍ നടക്കുകയാണ്. തൊഴിലാളികള്‍ വെള്ളിയാഴ്ച ഇവിടെ ജോലിചെയ്യും.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment