ഗാമ യുവജനോത്സവം “സരിഗമ 2020′ ഫെബ്രുവരി 29, മാര്‍ച്ച് 28 തീയതികളില്‍

saregama1ഓസ്റ്റിന്‍ : ഓസ്റ്റിനില്‍ ഗാമയുടെ (ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളീ അസോസിയേഷന്‍ ) ആഭിമുഖ്യത്തില്‍ നടക്കുന്ന യുവജനോത്സവം ‘സരിഗമ 2020’ ഫെബ്രുവരി 29, മാര്‍ച്ച് 28 തീയതികളില്‍ നടക്കും. രണ്ടു ദിവസമായി നടക്കുന്ന കലോല്‍ത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗാമ ഭാരവാഹികള്‍ അറിയിച്ചു .

കവിത രചന, ഉപന്യാസ രചന, ചിത്ര രചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ‘VISUAL ART & LITERARY CONTEST’ ഫെബ്രുവരി 29 നും, ഡാന്‍സ്, മ്യൂസിക് (ക്ലാസിക്കല്‍ & നോണ്‍ ക്ലാസ്സിക്കല്‍ ), ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് എന്നിവ ഉള്‍പ്പെടുന്ന ‘STAGE COMPETITION ‘ മാര്‍ച്ച് 28 നും നടക്കും. ഓസ്റ്റിന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ കുട്ടികളുടെ കലാപരമായിട്ടുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഗാമയുടെ നേതൃത്വത്തില്‍ ‘സരിഗമ’ നടത്തി വരുന്നു. ഓരോ വര്‍ഷവും പങ്കാളിത്തം കൊണ്ടും പ്രകടന മികവ് കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന പ്രോഗ്രാം കൂടിയാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോഗ്രാം രജിസ്‌ട്രേഷനും , ഗാമയുടെ വെബ്‌സൈറ്റ് https://gama.ngo സന്ദര്‍ശിക്കുക.

saregama

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News