തിരുവനന്തപുരം: ഭാര്യയും മകളും തെരുവിൽ ഇറക്കിവിട്ട നിർഭാഗ്യവാനയ സതീശനു പ്രവാസി മലയാളി ഫെഡറേഷന്റെ നേത്രത്വത്തിൽ വിടുനിർമ്മാണം ആരംഭിച്ചു.
പ്രവാസി സ്നേഹഭവനം എന്ന് മഹത്തായ പുണ്യകർമത്തിന്റെ ഭാഗമായി ചിറയിൽകീഴ്, മട്ടപ്പലം, ചെമ്പുംമൂലയിൽ നിർമിക്കുന്ന പുതിയ വീടിൻ്റെ കല്ലിടിൽ കർമ്മം: ഫെബ്രു 20 നു ശ്രീവൽസം ഗ്രൂപ്പ് ചെയർമാൻ എം കെ .രാജേന്ദ്രൻ പിള്ള നിർവഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി ചാരിറ്റി കൺവീനർ ശ്രീ കെ ചന്ദ്രസേനൻ, ട്രഷറർ ഉദയകുമാർ, ശ്രീമതി ഷേർളി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇതിനുവേണ്ടി മുന്നോട്ട് ഇറങ്ങിയ ബഹുമാന്യനായ ചാരിറ്റി കൺവീനർ കെ ചന്ദ്രസേനൻ, മനസ്സറിഞ്ഞ് വീട് എന്ന സ്വപ്നം ഭവനത്തിന് പണം നൽകി സഹായിച്ച പി എം എഫ് മുഖ്യ രക്ഷാധികാരി ഡോ. മോൻസ് മാവുങ്കൽ എന്നിവർക് എല്ലാ പ്രവാസികളുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നുവെന്നു ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ പറഞ്ഞു . വർഷങ്ങളായി പ്രവാസ ജീവിതം സ്വന്തം കുടുംബത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ചിറയിൻകീഴ് സ്വദേശിയായ പാവം പ്രവാസികൾ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ വീട്ടിൽനിന്ന് തെരുവിലേക്ക് വലിച്ചെറിഞ്ഞ, പ്രവാസിയെ താങ്ങും തണലുമായി ചേർത്ത് പിടിക്കുവാൻ പ്രവാസി മലയാളി ഫെഡറേഷൻ മുന്നോട്ട് ഇറങ്ങുക എന്നത് ഒരു പ്രവാസി എന്ന നിലയ്ക്കും സാമൂഹ്യ പ്രവർത്തകൻ എന്ന നിലയ്ക്കും അങ്ങേയറ്റം അഭിമാനം തോന്നുന്നതായും റാഫി പാങ്ങോട് പറഞ്ഞു , ഈ മനോഹരമായ ഭവനത്തിന് തുടര്‍ന്നും ഓരോരുത്തരുടെയും സഹകരണം ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ റാഫി അഭ്യര്‍ഥിച്ചു.പിഎംഫ് ഗ്ലോബൽ ചെയര്മാന് എം പി സലിം ,ജനറൽ സെക്രട്ടറി , . വർഗീസ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.
ജീവകാരുണ്യം എന്നുള്ളത് പണം ആയിട്ടോ , ആഹാരസാധനമായിട്ടോ , ചാരിറ്റി പ്രവർത്തനങ്ങളായിട്ടോ , ആശ്വാസം നൽകിക്കൊണ്ടോ ഒട്ടനവധി രീതിയിൽ , പ്രവർത്തിക്കാൻ കഴിയുമെന്നും, എത്രയും പെട്ടെന്ന് ഈ വീടിന്റെ പണി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റാഫി പാങ്ങോട് പറഞ്ഞു .
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply