Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ഫൊക്കാന കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റായി സോമോന്‍ സക്കറിയ മത്സരിക്കും

February 23, 2020 , ഫ്രാന്‍സിസ് തടത്തില്‍

somone zacharia RVP Canadaന്യൂജേഴ്സി: ഫൊക്കാനയുടെ 2020-22 വര്‍ഷത്തെ കാനഡ റീജിയണല്‍ വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് സോമോന്‍ സക്കറിയ കൊണ്ടൂരാന്‍ മത്സരിക്കും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കനേഡിയന്‍ മലയാളികളുടെ പ്രിയങ്കരനുമായ സോമോന്‍ ഒരു മികച്ച സംഘാടകനും സാംസ്കാരിക മേഖലകളിലും ബിസിനസ് രംഗത്തും തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ്. ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ ആയിരിക്കും സോമോന്‍ സക്കറിയ സ്ഥാനാര്‍ത്ഥിയാകുക. ബ്രാംപ്റ്റണ്‍ മലയാളി സമാജത്തെ പ്രതിനിധീകരിച്ചാണ് സോമോന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. സംഘടനകള്‍ക്കതീതമായി കാനഡയിലെ മലയാളികള്‍ക്കിടയില്‍ വ്യക്തിപ്രഭ ചൊരിഞ്ഞിട്ടുള്ള സോമോന്‍ മുഖം നോക്കാതെ മറ്റുള്ളവര്‍ക്ക് എന്ത് സഹായം ചെയ്യാനും ഓടിയെത്താറുണ്ട്.

കൊണ്ടൂരാന്‍ ട്രക്കിംഗ് കമ്പനി ഉടമയായ സോമോനാണ് മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ എം.ഓ.ടി.സി.പ്രസിഡന്‍റ്. ടൊറന്റോ സെയിന്‍റ് ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിലെ കമ്മിറ്റി മെമ്പര്‍ ആണ്. കാനഡയിലെ ഒന്‍റാരിയോ ലണ്ടനില്‍ താമസിക്കുന്ന സോമോന്‍ കാനഡയില്‍ കുടിയേറും മുന്‍പ് സിംഗപ്പൂരിലായിരുന്നു. ഭാര്യ: ആശ സോമോന്‍ . മക്കള്‍: ജാക്ക്, ഡോണ്‍, ഈഡന്‍, ബ്രാഡ്ലി, മിഗ്വേല്‍.

ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോര്‍ജി വര്‍ഗീസ് (ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്‍റണി (ന്യൂജേഴ്സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെയ്ബു കുളങ്ങര (ചിക്കാഗോ), വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു വര്‍ഗീസ് (മിഷിഗണ്‍ ), അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), ജോര്‍ജ് പണിക്കര്‍ (ചിക്കാഗോ), കിഷോര്‍ പീറ്റര്‍ (ഫ്ലോറിഡ, താമ്പ), ചാക്കോ കുര്യന്‍ (ഫ്ലോറിഡ, ഒര്‍ലാന്റോ), മനോജ് ഇടമന (നയാഗ്ര ഫോള്‍സ്, കാനഡ), റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ. രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫന്‍ (വാഷിംഗ്ടണ്‍ ഡി. സി.) എന്നിവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top