Flash News

കൊല്ലം പ്രവാസി അസോസിയേഷന്‍ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

February 23, 2020 , ജഗത് കൃഷ്ണകുമാര്‍

KPA-1ബഹ്റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തിവന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹ്റൈന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ചു നടന്നു. പ്രതിനിധി സമ്മേളനം, സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവത്ക്കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയില്‍ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

KPA-2സംഘടനയുടെ പേര് കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയില്‍ നിന്നും കൊല്ലം പ്രവാസി അസോസിയേഷന്‍, ബഹ്റൈന്‍ എന്ന് മാറ്റിക്കൊണ്ടുള്ള പ്രമേയം ഐക്യകണ്ട്ഠേന സമ്മേളനത്തില്‍ പാസ്സാക്കി. കണ്‍വീനര്‍ നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉത്ഘാടനം ചെയ്തു. ലോക കേരളാ സഭ അംഗം ബിജു മലയില്‍, സാമൂഹ്യ പ്രവര്‍ത്തകരായ സിറാജ് കൊട്ടാരക്കര, ബിനോജ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി നന്ദിയും അറിയിച്ചു.

പിന്നീട് കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്ത സംഘടനാ സമ്മേളനത്തിനു ട്റഷറര്‍ രാജ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനയുടെ ഭരണഘടനാ അവതരണവും, ജോ. കണ്‍വീനര്‍ വിനു ക്രിസ്ടി സംഘടനാ വിഷയാവതരണവും നടത്തി. യോഗത്തിനു ജോ. സെക്രട്ടറി കിഷോര്‍ കുമാര്‍ സ്വാഗതവും, സന്തോഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. ഓരോ ഏരിയ കമ്മിറ്റികള്‍ക്കുമുള്ള ചുമതല ഏരിയ കോഓര്‍ഡിനേറ്റര്‍മാര്‍ അതാതു ഏരിയ ഭാരവാഹികള്‍ക്ക് കൈമാറുന്ന ചടങ്ങും നടന്നു.

KPA-3വനിതാ വിഭാഗം പ്രസിഡന്‍റ് ശ്രീമതി ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ഭാഗമായ ക്ഷേമ, ചാരിറ്റി ബോധവല്‍ക്കരണ സമ്മേളനം ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ ഫ്രാന്‍സിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. ഐസി‌ആര്‍‌എഫ് ചെയര്‍മാന്‍ അരുള്‍ ദാസ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നോര്‍ക്ക സെല്‍ കണ്‍വീനറും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ടി. സലിം പ്രതിനിധികള്‍ക്കായി ഇന്ത്യന്‍ എംബസി, ലേബര്‍ ലോ, ഐസി‌ആര്‍‌എഫ്, നോര്‍ക്ക, ക്ഷേമനിധി, ഡെത്ത് തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. നവാസ് കുണ്ടറ സ്വാഗതവും ബിനു കുണ്ടറ നന്ദിയും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top