Flash News

നമസ്‌തേ ട്രംപ്: ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ ഇന്ത്യയില്‍; സ്വീകരിക്കാനായി മോദിയെത്തി

February 24, 2020

billboardjpgരണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനുള്ളില്‍ അഹമ്മദാബാദിലെത്തും. ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക് മാത്രമായി വരുന്നത് ഇത് ആദ്യമായാണ്. രാവിലെ 11.40ന് തന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രെംപിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിക്കും. ട്രംപിന്റെ മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെല്ലാം മറ്റൊരു വിമാനത്തില്‍ നേരത്തെ എത്തും. സുരക്ഷാ-യാത്രാസാമഗ്രികളുമായി ആറ് ചരക്ക് വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിക്കഴിഞ്ഞു. ട്രംപിന് യാത്ര ചെയ്യാനുള്ള ‘ബീസ്റ്റ്’ എന്ന അത്യാധുനിക ലിമോസിന്‍ കാര്‍ നേരത്തെ എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍ വണ്‍’ ഹെലികോപ്റ്ററും എത്തിച്ചുകഴിഞ്ഞു.

u_9വിമാനത്താവളത്തില്‍ നിന്ന് 12 മണിയോടെ റോഡ് ഷോ ആരംഭിക്കും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും. ട്രംപും ഭാര്യ മെലാനിയയും കാറിലിരുന്ന് പരിപാടികള്‍ വീക്ഷിക്കും. സബര്‍മതി ആശ്രമത്തിലേക്കാണ് ആദ്യം റോഡ് ഷോ. ഇവിടെ വെച്ച് ട്രംപിനും സംഘത്തിനും ആവശ്യമെങ്കില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ അര മണിക്കൂര്‍ മാത്രമാണ് ഇവര്‍ ചെലവഴിക്കുക. നദീതീരത്തെ വേദിയില്‍ നിന്ന് അഹമ്മദാബാദ് ഓള്‍ഡ് സിറ്റി വീക്ഷിക്കും. തുടര്‍ന്ന് റോഡ് ഷോ പുനരാരംഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് ഖ്യാതി നേടിയ മൊട്ടേറ സ്‌റ്റേഡിയത്തിലേക്കാണ് ഇവിടെ നിന്നും ട്രംപും സംഘവും പോവുക. വഴിയിലുടനീളം ജനങ്ങള്‍ പതാകകള്‍ വീശി ട്രംപിനെയും സംഘത്തെയും സ്വീകരിക്കും. ഇവിടെ ഉച്ചയ്ക്ക് 1.05ന് നമസ്‌തേ ട്രംപ് പരിപാടി നടക്കും.

രാവിലെ ഒമ്പത് മുതല്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഇവര്‍ക്കായി ഗുജറാത്തിലെയും ഹോളിവുഡിലെയും പ്രമുഖ ഗായകരുടെ സംഗീത പരിപാടികള്‍ ഉണ്ടാകും. വിശിഷ്ടാതിഥികള്‍ എത്തുന്നതിന് മുമ്പ് ഇവ അവസാനിക്കും. വേദിയിലെത്തുന്ന ട്രംപും മോദിയും ജനക്കൂട്ടത്തോട് സംസാരിക്കും. 3.30 ഓടെ പരിപാടികള്‍ അവസാനിക്കും. ട്രംപിന്റെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് അഹമ്മദാബാദ് നഗരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top