യു എസ് പ്രസിഡന്റ് ട്രംപിനെ വഹിച്ചുകൊണ്ടുള്ള ‘എയര്‍ഫോഴ്സ് വണ്‍’ പറന്നിറങ്ങുന്നതും കാത്ത് ആകാംക്ഷയോടെ ജനങ്ങള്‍. ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദർശനമാണ് ഏതാനും മണിക്കൂറുകള്‍ക്കകം ആരംഭിക്കുന്നത്.
അഹമ്മദാബാദ്, ഡൽഹി ആഗ്ര എന്നീ നഗരങ്ങളാണ് ട്രംപ് സന്ദർശിക്കുക.സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളവും പരിസരമേഖലകളും അതീവസുരക്ഷയിലാണ്. പ്രസിഡണ്ടിന്റെ വാഹനങ്ങളും വഹിച്ചു കൊണ്ടുള്ള ആറു വിമാനങ്ങൾ നേരത്തെ തന്നെ എത്തിയിരുന്നു.
ഇന്ന് വിമാനത്താവളത്തിൽ ആദ്യമെത്തുക സഹപ്രവർത്തകരുടെ വിമാനമാണ്. പിന്നീട്, അൽപ്പ സമയത്തിനകം മാത്രമേ ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ലാൻഡ് ചെയ്യൂ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply