Flash News

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ വഹിച്ചുകൊണ്ടുള്ള ‘എയര്‍ഫോഴ്സ് വണ്‍’ ഇന്ത്യന്‍ മണ്ണില്‍ തൊട്ടു; ട്രം‌പിനെ ആലിംഗനം ചെയ്ത് നരേന്ദ്ര മോദി സ്വീകരിച്ചു

February 24, 2020

1d5654abbf562123352220f90c327e4b-1140x786അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് യാത്ര തിരിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ ഔദ്യോഗിക വിമാനം ‘എയര്‍ഫോഴ്സ് വണ്‍’ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി.

11:40 ന് വാതിലുകള്‍ തുറന്നെങ്കിലും, 15 മിനിറ്റ് സുരക്ഷാ നിരീക്ഷണങ്ങളും കൂടി കഴിഞ്ഞിട്ടേ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡണ്ടിനെ പുറത്തിറക്കിയുള്ളൂ. ട്രംപ് എത്തിയതോടെ’നമസ്തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്. വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഔദ്യോഗിക വാഹനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ട്രംപിന്‍റെ ഔദ്യോഗിക ഔദ്യോഗിക വാഹനമായ ‘ബീസ്റ്റ്’ എന്ന അതീവ സുരക്ഷയുള്ള ലിമോസിന്‍ യുഎസ് സെക്യൂരിറ്റി ഏജന്‍റുമാര്‍ വിമാനത്തിന് സമീപം നിര്‍ത്തിയിരുന്നു.

കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഇരുവരും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിലേക്ക് കയറി. റോഡ് ഷോയുടെ അകമ്പടിയോടെ രണ്ടു രാഷ്ട്രത്തലവന്മാരും സബര്‍മതി ആശ്രമത്തിലേക്ക് തിരിക്കും. റോഡിന്‍റെ ഇരുവശങ്ങളിലും നിരവധി ഇന്ത്യന്‍ പ്രാദേശിക കലാരൂപങ്ങള്‍ ട്രംപിന് ആസ്വദിക്കാന്‍ വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

1422023130-8959പ്രധാനമന്ത്രിയുടെ വാഹനമാണ് ആദ്യം സബര്‍മതി ആശ്രമത്തിലേക്ക് എത്തിയത്. അല്പനിമിഷത്തിന് ശേഷം ട്രംപിന്‍റെയും വാഹനം സബര്‍മതിയിലേക്ക് എത്തുകയായിരുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ആശ്രമത്തിലെ മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ മാല ചാര്‍ത്തി. തുടര്‍ന്ന് ഇരു നേതാക്കളും ആശ്രമം ചുറ്റി കണ്ടു.

നഗരം മുഴുവന്‍ മോദിയുടെയും ട്രംപിന്‍റെയും ഫ്ലക്സുകളാണ്. അതേസമയം, അഹമ്മദാബാദിലെ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി അനൗദ്യോഗിക കണക്ക് പ്രകാരം 85 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. 12.30ന് മോട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും. രാത്രിയോടെ ഡല്‍ഹിയിലെത്തും.

ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടില്‍ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീര്‍ വിഷയങ്ങള്‍ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളില്‍ ഒപ്പിടുമെങ്കിലും വമ്പന്‍ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒരേ സമയം റഷ്യയേയും അമേരിക്കയേയും ചേര്‍ത്തു നിര്‍ത്തിയ മോദി

imrsഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അമേരിക്കന്‍ സന്ദര്‍ശനത്തിന് മോദിക്ക് വിസ നിഷേധിക്കപ്പെട്ടിരുന്നു. ഗുജറാത്ത് കലാപത്തിന്‍റെ പേരിലാണ് 2005 ല്‍ അമേരിക്ക അദ്ദേഹത്തിന് വിസ നിഷേധിച്ച് വിലക്കേര്‍പ്പെടുത്തിയത്. നീണ്ട ഒന്‍പത് വര്‍ഷക്കാലം നീണ്ടു നിന്ന ഈ വിലക്ക് അദ്ദേഹം പ്രധാനമന്ത്രിയായതോടെയാണ് പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായത്. പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ മോദി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും അമേരിക്കന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റുമാരായ ഒബാമയോടും പിന്നീട് ട്രംപിനോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുവാനും മോദിക്കായി. പരമ്പരാഗതമായി റഷ്യയുമായി അടുത്ത് നിന്നിരുന്ന ഇന്ത്യയുടെ വിദേശ നയം മോദിയുടെ കാലത്ത് വന്‍ വ്യതിയാനത്തിന് സാക്ഷ്യം വഹിച്ചു. ഒരേ സമയം റഷ്യയേയും അമേരിക്കയേയും ചേര്‍ത്ത് നിര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതാണ് മോദിയുടെ വിജയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top