ഫ്‌ളോറിഡ മലയാളികള്‍ക്ക് നവ്യാനുഭവമായി പൗലോസ് കുയിലാടന്റെ കൂട്ടുകുടുംബം

nadakom_1ഫ്‌ളോറിഡ: കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്‌സിന്റെ അമരക്കാരനും, അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണല്‍ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത കൂട്ടുകുടുംബം നാടകം ഫ്‌ചോറിഡ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു .കഴിഞ്ഞ ദിവസം ഫ്‌ലോറിഡ ,താമ്പാ ക്‌നാനായ കമ്മ്യുണിറ്റി സെന്ററില്‍ അരങ്ങേറിയ നാടകം ആയിരത്തിലധികം നാടകപ്രേമികളുടെ മനസ്സിളക്കി.തലമുറകള്‍ കടന്നു പോകുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മൂലം വ്യക്തി കള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പച്ചയായി ആവിഷ്കരിക്കുന്ന നാടകമാണ് ‘കൂട്ടുകുടുംബം’ .ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച ഈ നാടകം , 2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.

ഫ്രാന്‍സിസ് ടി മാവേലിക്കരയുടെ നാടകം സംവിധാനം ചെയ്യുവാനും അതില്‍ അഭിനയിക്കുവാനും സാധിച്ചത് ഭാഗ്യമാണ് .ഒരു കലാകാരനും അനുഭവിക്കാത്ത ടെന്‍ഷനാണ് നാടകക്കാരന്‍ . സി നിമാ തിയേറ്ററില്‍ പ്രേക്ഷകര്‍ കൂവിയാല്‍ അഭിനേതാക്കള്‍ കേള്‍ക്കില്ല. എന്നാല്‍ ഒരു നാടകം അവതരിപ്പിക്കുമ്പോള്‍ കൂവല്‍ കേട്ടാല്‍ നാടകക്കാരന്റെ ചങ്കിലാണ് പതിക്കുന്നത്. അതുകൊണ്ട് ഒരു നാടകത്തിന്റെ ഉത്തരവാദിത്വം മു ഴുവന്‍ നാടക സംവിധായകനും രചയിതാവിനും ഉണ്ട് . പ്രേക്ഷകരെ കബളിപ്പിക്കാനൊക്കില്ലെന്നു നാടകം അവതരിപ്പിക്കുന്നവര്‍ ,സംവിധായകന്‍ ,രചയിതാവ് എന്നിവര്‍ തിരിച്ചറിയണം.മലയാള നാടകവേദിയെ ഇടക്കാലത്ത് നിയന്ത്രിച്ചവര്‍ നിലവാരമില്ലാതെ വിറ്റു തുലച്ചപ്പോഴാണ് നാടകവും ജീവിതവും ഇല്ലാതായ നടീനടന്മാര്‍ സീരിയലിനു പിന്നാലെ പോയത്. അരങ്ങു മാ ത്രമേ നല്ല നടീനടന്മാരെ സംഭാവന ചെയ്തിട്ടുള്ളൂ. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നിറങ്ങുന്ന എത്രപേര്‍ ഇന്നു നാടകരംഗത്തുണ്ട്? എത്ര നാടകകൃത്തുക്കളുണ്ട്?

‘ഞാന്‍ നാടക പ്രവര്‍ത്തകന്‍ ആണെ’ന്ന് തോപ്പില്‍ ഭാസി പറഞ്ഞതുപോലെ പറയാനുള്ള തന്റേടം ഇന്ന് ആര്‍ക്കുമില്ല .പക്ഷെ അമേരിക്കന്‍ മലയാളികള്‍ എല്ലാ കേരളീയ കലകള്‍ക്കും ,നാടകങ്ങള്‍ക്കും ഒരു പുതിയ മാനം നല്‍കുവാനും ഒരു പുതിയ നാടക സംസ്കാരം വളര്‍ത്തിയെടുക്കുവാനും ശ്രമിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നാടകാവതരണങ്ങള്‍.കൂട്ട് കുടുംബം നാടകം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കുവാന്‍ ഇതിനോടകം ക്ഷണം ലഭിച്ചു കഴിഞ്ഞു .കൂടുതല്‍ അവസരങ്ങള്‍ നാടകത്തിനു ലഭിക്കുവാന്‍ അമേരിക്കന്‍ മലയാളികളുടെ സഹായം ആവശ്യമാണ് .

എന്നെ സംബന്ധിച്ച് അമേരിക്കയിലെ ജീവിത തിരക്കിനിടയില്‍ നാടകത്തിനു വേണ്ടി കുറച്ചു നാളുകള്‍ മാറ്റിവച്ചു എന്നോടൊപ്പം കൂടിയ എന്റെ സുഹൃത്തുക്കള്‍ ഫ്‌ളോറിഡയിലെ സുഹൃത്തുക്കള്‍ക്കും അഭിനേതാക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു .നാടകവും അഭിനയവും മലയായികളുടെ സാമൂഹിക ജീവിതത്തെ പണ്ടേക്കു പണ്ടേ സ്വാധീനിച്ച ഒരു മാധ്യമമാണ് .അതുകൊണ്ടു തന്നെ മനുഷ്യന്‍ ഉള്ള കാലത്തോളം നാടകവും ഉണ്ടാകും .

കോഓര്‍ഡിനേറ്റര്‍ :സ്കറിയ കല്ലറയ്ക്കല്‍ ,നെവിന്‍ ജോസ്, ജോമോന്‍ ആന്റണി, സജി സെബാസ്റ്റ്യന്‍, ജിനു വര്‍ഗീസ്, ബേബിച്ചന്‍ , ബിജു തോണിക്കടവില്‍, സജി കരിമ്പന്നൂര്‍, ജിജോ ചിറയില്‍, നിമ്മി ബാബു, അനീറ്റ, രമ്യ നോബിള്‍, പൗലോസ് കുയിലാടന്‍ എന്നിവരാണ്.രംഗപടം: ബാബു ചീഴകത്തില്‍, പാപ്പച്ചന്‍ വര്‍ഗീസ്, സതീഷ് തോമസ് . ശബ്ദവും വെളിച്ചവും: ജെറോം , സിജില്‍. ഗാനങ്ങള്‍: രമേശ്കാവില്‍. കവിത ഡോ.ചേരാമല്ലൂര്‍ ശശി. സംഗീതം,സെബി നായരമ്പലം. ആലാപനം : ധലീമ. കൊറിയോഗ്രാഫര്‍ ജെസി കുളങ്ങര. സംവിധാന സഹായികള്‍: ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍,ഈ നാടകത്തിന്റെസ്‌പോണ്‍സര്‍മാര്‍ ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ്),ജെയിംസ് ഇല്ലിക്കല്‍ ,തോമസ് . ടി .ഉമ്മന്‍ ന്നിവരുടെ ഒത്തു ചേരലോടെ കൂട്ടു കുടുംബം നാടകം ഫ്‌ലോറിഡയിലെ നാടകാസ്വാദകര്‍ക്ക് വളരെ നല്ലൊരു അനുഭവമായി മാറി .

കൂടുതല്‍ വിവരങ്ങള്‍ക്ക്: പൗലോസ് കുയിലാടന്‍  407 462 0713, സക്കറിയാ കല്ലറയ്ക്കല്‍ 407 421 3759.

nadakom_1 nadakom_2 nadakom_3 nadakom_4 nadakom_5 nadakom_6 nadakom_7 nadakom_8 nadakom_9 nadakom_10

Print Friendly, PDF & Email

Related posts

Leave a Comment