ഗാന്ധിജിയെക്കുറിച്ച് ഒരക്ഷരമെഴുതാതെ സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ മോദിയെ പുകഴ്ത്തി ട്രം‌പ്

a_11ഇന്ത്യാ സന്ദര്‍ശന വേളയില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ആശ്രമം സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഒരക്ഷരം പോലും എഴുതിയില്ല. പകരം നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പെഴുതിയത്.

“തനിക്ക് മഹത്തായ ആതിഥ്യം അരുളിയ തന്റെ വലിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി” എന്നു മാത്രമാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയത്. സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ ഗാന്ധിജിയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചും ഒക്കെയാണ് എഴുതാറ്. ഇതിന് തികച്ചും കടകവിരുദ്ധമായിട്ടാണ് ട്രംപ് എഴുതിയിരിക്കുന്നത്.

donald-trump.1.518319അതേസമയം ആശ്രമത്തിലെത്തിയ ട്രംപ്, മോദിയോടൊപ്പം ഗാന്ധിജിയുടെ ചിത്രത്തില്‍ പൂമാല ചാര്‍ത്തി. ആശ്രമത്തിലെ ചര്‍ക്കയില്‍ ഭാര്യ മെലാനിയയ്‌ക്കൊപ്പം നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. നൂല്‍ നൂല്‍ക്കേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി മോദിയും ആശ്രമത്തിലുള്ളവരും പറഞ്ഞുകൊടുത്തു. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി വിശദീകരിച്ചുകൊടുത്തു. അല്‍പ്പനേരം മോദിയും ട്രംപും ആശ്രമത്തില്‍ ഇരുന്ന് സംസാരിച്ചു. തേങ്ങ വെള്ളവും ഓറഞ്ച് ജ്യൂസുമാണ് ആശ്രമത്തിലെത്തിയ ട്രംപിന് ആദ്യം നല്‍കിയത്.

രാവിലെ 11.40 ഓടെയാണ് ട്രംപും കുടുംബവും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് അവിടെ നിന്നും റോഡ് ഷോയായി സബമര്‍മതി ആശ്രമത്തിലേക്ക് എത്തുകയായിരുന്നു.

donald-trump.1.518320

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News