പാക്കിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ എടുത്തു പറഞ്ഞ് പ്രസിഡന്റ് ട്രം‌പ്; ഇസ്ലാമിക തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടും

2020-02-24t083524z_19692763_rc-770x433-1അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലെ സ്വീകരണ പരിപാടിയില്‍ പാക്കിസ്താനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ട്രം‌പിന്റെ പരാമര്‍ശം. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാൻ ഇല്ലാതാക്കണമെന്നും ട്രംപ് പറഞ്ഞു.

ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാന്‍ അധികാരത്തിലെത്തിയതു മുതല്‍ തന്റെ ഭരണകൂടം പാക്കിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണ്. “എന്റെ ഭരണകാലത്ത് തീവ്രവാദത്തെ നശിപ്പിക്കാൻ അമേരിക്കയുടെ സൈനിക ശക്തി പൂർണമായും അഴിച്ചു വിട്ടിട്ടുണ്ട്.ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള കൊടും ഭീകര സംഘടനയുടെ അടി വേരറുക്കാൻ അതുകൊണ്ടുതന്നെ അമേരിക്കൻ സൈന്യത്തിന് സാധിച്ചിട്ടുമുണ്ട്. അമേരിക്കൻ സൈന്യത്തിൽ പരിപൂർണ്ണമായ അഴിച്ചു പണികൾ നടത്തി എക്കാലത്തെയും വലിയ സൈനികശക്തിയാക്കാൻ എനിക്ക് സാധിച്ചു” എന്നും ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം വധിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു.

5-42

പാക്കിസ്ഥാനെക്കുറിച്ച് ട്രംപ് പറഞ്ഞു, ‘നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും. അതിര്‍ത്തി സംരക്ഷണത്തിനുള്ള അവകാശം ഓരോ രാജ്യത്തിനും ഉണ്ട്. അമേരിക്കയും ഇന്ത്യയും തീവ്രവാദത്തിനും തീവ്രവാദ പ്രത്യയശാസ്ത്രത്തിനും എതിരെ പോരാടുകയാണ്. ട്രംപ് ഭരണകൂടം പാകിസ്ഥാനുമായി ചര്‍ച്ചയിലാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് പാകിസ്ഥാനുമായി നല്ല ബന്ധമുണ്ട്. പാകിസ്ഥാന്‍ ചില നടപടികള്‍ കൈക്കൊള്ളുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഇത് മുഴുവന്‍ ദക്ഷിണേഷ്യയ്ക്കും ആവശ്യമാണ്. ഇതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കണം.’

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News