Flash News

പ്രണയകുടീരം മാത്രമല്ല, ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ പ്രതീകം കൂടിയാണ് താജ് മഹല്‍: ഡൊണാള്‍ഡ് ട്രം‌പ്

February 24, 2020

trump-tajmahal‘വെറുമൊരു പ്രണയകുടീരം മാത്രമല്ല, സമ്പന്നതയുടേയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യതയുടേയും സൗന്ദര്യമാണ് താജ്മഹലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാങ്കാ ട്രംപും മരുമകന്‍ ജുറേഡ് കൂഷ്‌നറും അദ്ദേഹത്തോടൊപ്പം താജ്‌മഹല്‍ സന്ദര്‍ശിച്ചു.

‘താജ്മഹല്‍ വിസ്മയകരമാം വിധം പ്രചോദിപ്പിക്കുന്നതാണ്. സമ്പന്നവും വൈവിധ്യവുമായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ അദ്ധ്യായമാണ് താജ്മഹല്‍. താങ്ക് യു ഇന്ത്യ.’ ട്രംപ് സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചു. അനശ്വര പ്രണയത്തിന്റെ അടയാളമായാണ് താജ്മഹല്‍ അറിയപ്പെടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള താജ്മഹല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാണ് വെണ്ണക്കല്ലില്‍ തീര്‍ത്ത താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ്.

വൈകിട്ടാണ് ട്രംപും പ്രഥമ വനിത മെലാനിയയും താജ്മഹല്‍ സന്ദര്‍ശിക്കുന്നതിന് എത്തിച്ചേര്‍ന്നത്. നേരത്തെ, നിശ്ചയിച്ചിരുന്നതിനേക്കാള്‍ 20 മിനിറ്റ് മുന്നേയാണ് ഇരുവരും പ്രണയകുടീരം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. ഒരുമണിക്കൂർ അവിടെ ട്രംപും മെലാനിയയും ചെലവഴിച്ചു.

മകള്‍ ഇവാങ്ക ട്രംപും മരുമകനും ട്രംപിനും മെലാനിയയക്കുമൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തി. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് താജ്മഹലിനു ചുറ്റും ഒരുക്കിയത്. താജ്മഹലിന്‍റെ ചരിത്രപ്രാധാന്യമുള്‍പ്പെടെ ട്രംപ് ചോദിച്ചറിഞ്ഞു. താജ്മഹലിന്‍റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കുകയും ചുറ്റും നടന്ന് കാണുകയും ചെയ്ത ട്രംപ് വൈകിട്ട് ആറോടെ ഇവിടെ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top