Flash News

നക്ഷത്ര ഫലം (ഫെബ്രുവരി 25, 2020)

February 25, 2020

17805_1അശ്വതി: ഗുരുകാരണവന്മാരോടൊപ്പം പുണ്യതീര്‍ത്ഥ-ദേവാലയ യാത്ര വേണ്ടിവരും. പൊതുവെ എല്ലാകാര്യങ്ങള്‍ക്കും ഉണര്‍വും ഉന്മേഷവും ഉണ്ടാകും. സങ്കല്പനത്തിനനുസരിച്ച് ഉയരുവാന്‍ അവസരം വന്നുചേരും.

ഭരണി: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാത്മനാ തയ്യാറാകും. ദീര്‍ഘകാലസുരക്ഷ ഉദ്ദേശിച്ച് ഭൂമിവാങ്ങുവാന്‍ തീ രുമാനിക്കും.

കാര്‍ത്തിക: അകാരണമായ ഉള്‍ഭയം, അമിതമായ അന്ധവിശ്വാസം എന്നിവ ഉപേക്ഷിക്കണം. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും.

രോഹിണി: ആശ്രയിച്ചുവരുന്നവര്‍ക്ക് സാമ്പത്തികം ചെയ്യുവാനിടവരും. അസ്ഥിനാഡീ രോഗപീഡകള്‍ക്ക് വിദഗ്ദ്ധചികിത്സ വേണ്ടിവരും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

മകയിരം: ഉന്നതരുമായി കലഹത്തിനു പോകരുത്. സ്വന്തം ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിച്ചു പ്രവര്‍ത്തിച്ചാല്‍ അബദ്ധവും പണനഷ്ടവും മാനഹാനിയും വന്നുചേരും.

തിരുവാതിര: പുരാണം. ഇതിഹാസം, ഭാരതീയശാസ്ത്രങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കുന്നതിനാല്‍ മനസമാധാനമുണ്ടാകും ജീവിതപങ്കാളിയുടെ യുക്തിപൂര്‍വ്വമുള്ള ഇടപെടലുകളാല്‍ മാനഹാനി ഒഴിവാകും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ തയ്യാറാകും.

പുണര്‍തം: മാര്‍ഗ തടസങ്ങള്‍ നീങ്ങി അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകള്‍ പങ്കുവെക്കുവാനവസരമുണ്ടാകും.

പൂയ്യം: സാമ്പത്തികവിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ തീരുമാനിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കാനിടവരും. അപ്രതീക്ഷിതമായി പരാജയവാര്‍ത്ത കേള്‍ക്കാനിടവരും.

ആയില്യം: ഏറ്റെടുത്ത ദൗത്യം വിജയപഥത്തില്‍ എത്തിക്കുവാന്‍ പരസഹായം വേ ണ്ടിവരും. തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് പൂര്‍ണത കൈവരുകയില്ല. വിദഗ്ദ്ധോപദേശം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നതെല്ലാം വിജയിക്കും.

മകം: സന്താനങ്ങളോടൊപ്പം താമസിക്കുവാന്‍ വിദേശയാത്ര പുറപ്പെടും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. സ്വപ്നത്തില്‍ കാണുവാനിടയായ കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

പൂരം: പ്രതികൂലസാഹചര്യങ്ങള്‍ ഒഴിഞ്ഞുമാറി അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ ഉദ്യമങ്ങള്‍ക്ക് നേ തൃത്വം നല്‍കുവാന്‍ അവസരം വന്നുചേരും.

ഉത്രം: സഹകരണപ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം ഏറ്റെടുക്കും. ഉദ്ദേശലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവഴി ജനാംഗീകാരം ലഭിക്കും. സന്താനങ്ങളുടെ ഉന്നതവിജയത്താ ല്‍ സന്തോഷം തോന്നും.

അത്തം: ബന്ധുമിത്രാദികളുടെ ആഗമനം സമാധാനത്തിനു വഴിയൊരുക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

ചിത്ര: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. വിദ്വജനങ്ങളുമായി സൗഹൃദ ബന്ധത്തിലേര്‍പ്പെടു വാനവസരമുണ്ടാകും.

ചോതി: വ്യവസ്ഥകള്‍ പാലിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കേണ്ടതായി വരും. ഊഹകച്ചവടത്തില്‍ നഷ്ടം സംഭവിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉദാസീനമനോഭാവം ഉ ണ്ടാകും.

വിശാഖം: ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കും. വിഷമഘട്ടങ്ങളെ തരണം ചെയ്യുവാന്‍ അശ്രാന്തപരിശ്രമം വേണ്ടിവരും. പുതിയ തൊഴിലവസരങ്ങള്‍ വന്നു ചേരും.

അനിഴം: പഠിച്ച വിഷയങ്ങള്‍ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കും. പറയുന്നവാക്കുകള്‍ ഫലപ്രദമായിത്തീരും. ആസൂത്രിതപദ്ധതികളില്‍ അനുകൂ ലവിജയം ഉണ്ടാകും.

തൃക്കേട്ട: സാമ്പത്തികലാഭം വര്‍ധിച്ചതിനാല്‍ ഭൂമിവില്ക്കുവാന്‍ തയ്യാറാകും. ഗുരുനാഥ ന്‍റെ നിര്‍ദേശപ്രകാരം ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. അര്‍ത്ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും.

മൂലം: ഗൗരവമുളള കാര്യങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കുവാന്‍ സാധിക്കും. വിട്ടുവീഴ്ചാമനോഭാവത്താല്‍ കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയുമുണ്ടാകും. വിദ ഗ്ദ്ധചികിത്സകളാല്‍ രോഗശമനമുണ്ടാകും.

പൂരാടം: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.അവധി കഴിഞ്ഞ് ഉദ്യോഗത്തില്‍ ചേരുവാന്‍ സാധിക്കും.

ഉത്രാടം: പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹ വും ഉന്മേഷവും വര്‍ധിക്കും. ബന്ധുമിത്രാദികള്‍ വിരുന്നുവരും.

തിരുവോണം: അവ്യക്തമായ പണം ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. വിഷമഘട്ടങ്ങളെ തരണം ചെയ്യുവാന്‍ പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് അശ്രാന്തപരിശ്രമവും യാത്രാക്ലേശവും വേണ്ടിവരും.

അവിട്ടം: ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന പ്രവണത ഉപേക്ഷിക്കുവാന്‍ തയ്യാറാകണം. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്തതിനാല്‍ മാതാപിതാക്ക ളില്‍ നിന്ന് ശകാരം കേള്‍ക്കുവാനിടവരും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധവേണം.

ചതയം: വ്യാപാരവ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. വിശദമായ ചര്‍ച്ചകളാല്‍ മേലധികാരിയുടെ സംശയങ്ങള്‍ ദുരീകരിക്കും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും.

പൂരോരുട്ടാതി: സുപ്രധാനങ്ങളായ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കുവാന്‍ സാധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വിതരണരംഗം വിപുലീക രിക്കുവാന്‍ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.

ഉത്രട്ടാതി: മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരും. അപാകതകള്‍ പരിഹരിച്ച് വ്യവസായം പുനരാരംഭി ക്കും. വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും.

രേവതി: തൊഴില്‍പരമായി മാനസിക സംഘര്‍ഷത്തിന് കുറവു തോന്നും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനവസരമുണ്ടാകും. ആശ്രയിച്ചു വരുന്നവര്‍ക്ക് അഭയം നല്‍കുവാന്‍ സാധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top