ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ഡല്‍ഹിയില്‍ നടന്ന അക്രമത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മതസ്വാതന്ത്ര്യത്തിനായി മോദിയും കൂട്ടരും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ശക്തരായ നേതാക്കളാണ്. മതസ്വാതന്ത്ര്യത്തിനായി ഇന്ത്യ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.’ ട്രംപ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചതോടെ തലസ്ഥാനമായ ഡല്‍ഹിയില്‍ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. അക്രമത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടപ്പെട്ടു. ഈ അക്രമത്തെക്കുറിച്ച് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷാ സേനയുടെ അഭാവം മൂലം ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു പറയുന്നു.
തിങ്കളാഴ്ച മതിയായ സുരക്ഷാ സേന ഇല്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹി അക്രമത്തെ നിയന്ത്രിക്കാന്‍ വേണ്ടത്ര ശക്തിയില്ലെന്ന് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തോട് പറഞ്ഞതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ചതിന്റെ പേരില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നും ഡല്‍ഹി പൊലീസില്‍ നിന്നുമുള്ള 50 ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നതിനൊപ്പം വീടുകള്‍, കടകള്‍, വാഹനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് തിങ്കളാഴ്ച രോഷാകുലരായ പ്രതിഷേധക്കാര്‍ തീയിട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply