ഡല്‍ഹി അക്രമം: നിരവധി മാധ്യമ പ്രവര്‍ത്തകരെ അക്രമികള്‍ മര്‍ദ്ദിച്ചു, ഒരാള്‍ക്ക് വെടിയേറ്റു

Delhi-CAA-Violence-PTI-6ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന അക്രമത്തില്‍ ഇതുവരെ 10 പേര്‍ മരിക്കുകയും ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെ, മൂന്ന് എന്‍ഡി ടി.വി റിപ്പോര്‍ട്ടര്‍മാരെയും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ക്യാമറാമാനേയും അക്രമികള്‍ മര്‍ദ്ദിച്ചു. അതിനുപുറമെ, മൗജ്പൂരിലെ ഒരു ടിവി ചാനലിന്‍റെ പത്രപ്രവര്‍ത്തകനും വെടിയേറ്റു.

പത്രപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണം തടയാനോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ ഒരു പോലീസുകാരനും ഉണ്ടായിരുന്നില്ലെന്നും എന്‍ഡി ടിവി പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിനെയാണ് ജനക്കൂട്ടം വളഞ്ഞ് ആക്രമിച്ചത്.

എന്‍ഡി ടി വി റിപ്പോര്‍ട്ടര്‍ മറിയം ആല്‍‌വിക്കും ആക്രമത്തില്‍ പരിക്കേറ്റു. കൂടാതെ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയിന്‍, ക്യാമറാ പെഴ്സണ്‍ സുശീല്‍ രതി എന്നിവര്‍ക്കും പരിക്കേറ്റു.

ഇതിനുപുറമെ, സംഭവം ചിത്രീകരിച്ചു കൊണ്ടിരുന്ന ജെകെ 24-7 ന്യൂസിന്‍റെ ലേഖകന്‍ ആകാശ നാപ്പയ്ക്ക് വെടിയേറ്റു. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ഇതിനുപുറമെ, മറ്റ് പല ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി നേരിടുന്നതായി നിരന്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ പ്രദേശങ്ങളില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഞായറാഴ്ച സ്ഥിതി വളരെ ഗുരുതരമായിത്തീര്‍ന്നു. ഇരുവശത്തുമുള്ള അക്രമികള്‍ കടുത്ത അക്രമത്തില്‍ ഏര്‍പ്പെടുകയും നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയും പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്തു.

ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമം കണക്കിലെടുത്ത്, സെക്ഷന്‍ 144 പല മേഖലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മൗജ്പൂര്‍, കര്‍ദാംപുരി, ചന്ദ് ബാഗ്, ദയാല്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Print Friendly, PDF & Email

Related posts

Leave a Comment