Flash News

ജര്‍മ്മനിയില്‍ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 18 കുട്ടികളടക്കം 52 പേര്‍ക്ക് പരിക്കേറ്റു

February 25, 2020

534084_21835712ഫ്രാങ്ക്ഫര്‍ട്ട്: മധ്യ ജര്‍മ്മനിയില്‍ തിങ്കളാഴ്ച നടന്ന കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചുകയറി 18 കുട്ടികളടക്കം 52 പേര്‍ക്ക് പരിക്കേറ്റു. അക്രമിയുടെ ലക്ഷ്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റവരില്‍ 18 പേര്‍ കുട്ടികളാണ്. 17 പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 35 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹെസ്സിയന്‍ പട്ടണമായ ഫോക്മാര്‍സണില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പരമ്പരാഗതമായ ‘റോസ് തിങ്കളാഴ്ച’ കാര്‍ണിവല്‍ ഘോഷയാത്രയിലാണ് 29 കാരന്‍ വാഹനം ഓടിച്ചു കയറ്റിയത്.

ഇതൊരു ഭീകരാക്രമണമാണെന്ന് പറയാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശവാസിയായ 29-കാരനാണ് സംഭവത്തിന് ഉത്തരവാദി. അയാള്‍ക്കും പരിക്കേറ്റതായും ഉടന്‍ ചോദ്യം ചെയ്യാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

എന്നാല്‍, നരഹത്യക്ക് ശ്രമിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ പ്രൊസിക്യൂട്ടര്‍മാര്‍ ഡ്രൈവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാര്‍ണിവല്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ഡ്രൈവര്‍ ഒരു വെള്ള കാര്‍ അമിതവേഗതയില്‍ ഓടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top