- Malayalam Daily News - https://www.malayalamdailynews.com -

ഡോ. ജേക്കബ് ഈപ്പന്‍ ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു

Dr. Eapen. RVP California JPGകാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ആതുര സേവന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ.ജേക്കബ് ഈപ്പന്‍ ഫൊക്കാനയുടെ കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ കാലിഫോര്‍ണിയ (മങ്ക)യെ പ്രതിനിധീകരിച്ചു ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും ഡോ. ജേക്കബ് ഈപ്പന്‍ മത്സരിക്കുന്നത്.

മികച്ച സാമൂഹിക സേവകനായ ഡോ. ജേക്കബ് ആഫ്രിക്കയിലെ നൈജീരിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ നിരാലംബരായ നിരവധിപേരിലേക്കും ലാഭേഛ കൂടാതെ തന്റെ സേവനം എത്തിച്ചിട്ടുണ്ട്. അലമെഡാ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ആയ ഡോ.ജേക്കബ് ബെര്‍ക്കിലി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മെഡിക്കല്‍ സ്കൂള്‍ പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം ശിശുരോഗ വിദഗ്ദനായി പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടെ തന്റെ സേവനം നിരാലംബരായ രോഗികള്‍ക്കുള്‍പ്പെടെ സമര്‍പ്പിക്കുകയായിരുന്ന അദ്ദേഹം അലമേഡ കൗണ്ടിയിലെ ആരോഗ്യവിഭാഗത്തില്‍ നിരവധി തലങ്ങളില്‍ ഇടപെടലുകള്‍ നടത്തി . യുണൈറ്റഡ് നേഷന്‍ റെഫ്യൂജി ഹൈക്കമ്മീഷണറുടെ (യു.എന്‍.എച്ച്.സി.ആര്‍.) അഡ്വസര്‍ ആയി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഫിലിപ്പീന്‍സില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു ഡോക്ടര്‍ എന്നതിലുപരി തന്റെ ജീവിതത്തിലുടനീളം സാമൂഹ്യസേവനത്തിനായി നിലകൊണ്ടിട്ടുള്ള ഡോ. ജേക്കബ് ഈപ്പന്‍ അമേരിക്കയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ എന്നും ഒരു വ്യത്യസ്ഥനായ വ്യക്തിത്വത്തിനുടമയാണ്. വൈദ്യസേവന രംഗത്തെ എങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള സേവനരംഗമാക്കി മാറ്റാമെന്ന് ജീവിതത്തില്‍ തെളിയിച്ച ഡോ. ജേക്കബിന് കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡിന്റെ ഫസ്റ്റ് ഫിസിഷ്യന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആതുര സാമൂഹ്യ രംഗത്ത് നലകിയ മികച്ച സംഭാവനയ്ക്കുള്ള അമേരിക്കയിലെ തന്നെ സ്രേഷ്ട ബഹുമതിയയായ എല്ലിസ്സ് ഐലന്‍ഡ് അവാര്‍ഡ് നല്‍കി രാജ്യം ഡോ. ജേക്കബ് ഈപ്പനെ ആദരിച്ചിരുന്നു.കഴിഞ്ഞ വര്ഷം ‘മങ്ക’ യുടെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡും അദ്ദേഹത്തിനായിരുന്നു.

നിലവില്‍ വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ അല്‍മേഡ കൗണ്ടി ഡയറക്ടര്‍ ബോര്‍ഡിലെ (ട്രിസിറ്റി) ഇലക്റ്റഡ് അംഗമായ ഡോ.ജേക്കബ് യു. എസ്. ബെര്‍കീലി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ അഡ്വസറി ബോര്‍ഡ് അംഗവുമായും പ്രവര്‍ത്തിക്കുന്നു. അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ ഹെല്‍ത്ത് കെയര്‍ ഡിസ്ട്രിക്ടിന്റെ ബോര്‍ഡിന്റെ ബോര്‍ഡ് മെമ്പറും കാലിഫോര്‍ണിയ ഹോസ്പിറ്റല്‍ അസോസിയേഷന്‍ (സി. എച്ച്.എ) ന്റെ ഗവേര്‍നസ് ഫോറത്തിലും ലോക്കല്‍ ഹെല്‍ത്ത് കെയര്‍ സെന്‍റെര്‍ മെഡിക്കല്‍ ഡയറക്ടര്‍ ,ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഓഫ് കിടാന്‍ഗോ (ഗശറമിഴീ), അല്‍മേഡ കൗണ്ടിയുടെ എവെരി ചൈല്‍ഡ് കൗണ്ട്‌സ് കമ്മീഷന്റെ അഡ്വസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല കണ്ടത്തില്‍ കുടുംബാംഗമാണ് ഡോ. ജേക്കബ് ഈപ്പന്‍. ബയോ കെമിസ്‌റ് ആയി ജോലി ചെയ്യുന്ന ഷേര്‍ലി ജേക്കബ് ആണ് ഭാര്യ. മക്കള്‍ ; ഡോ. നവീന്‍ ജേക്കബ്, ഡോ. സന്ധ്യ.ജേക്കബ്.

ആതുര സേവനരംഗത്തിലൂടെ ആഗോള തലത്തില്‍ മികച്ച സാമൂഹ്യ സേവനം ചെയ്തു വരുന്ന ഡോ ജേക്കബ് ഈപ്പന്റെ സ്ഥാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും കാലിഫോര്‍ണിയ മേഖലയ്ക്കും ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ്(ഫ്‌ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയ്ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗണ്‍ ) അസ്സോസിയേറ്റ് ട്രഷറര്‍സ്ഥാനാര്‍ത്ഥി വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), ജോര്‍ജ് പണിക്കര്‍ (ചിക്കാഗോ), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡതാമ്പ), ചാക്കോ കുര്യന്‍ (ഫ്‌ലോറിഡ ഒര്‍ലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോള്‍സ്കാനഡ), റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്), ഡോ. ബാബു സ്റ്റീഫന്‍ (വാഷിംഗ്ടണ്‍ ഡി. സി.), സോമോന്‍ സക്കറിയ ( കാനഡ )എന്നിവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]