കൊച്ചി: കോളേജുകളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും കോളേജില്‍ നിരോധിച്ചു. സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. പഠിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാന്‍ ആര്‍ക്കും അവകാശമില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടസ്സപ്പെടുത്തി ഒരു സമരവും ഉണ്ടാകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കലാലയ രാഷ്ട്രീയത്തിനല്ല, കലാലയങ്ങളിലെ സമരങ്ങള്‍ക്കും പഠിപ്പ് മുടക്കിനുമാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും ഈ വിധി ബാധകമാകും. കോളേജുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതിനാല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ എന്ത് സമരങ്ങള്‍ ഉണ്ടായാലും മാനേജ്മെന്റുകള്‍ക്ക് പൊലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പ് വരുത്താവുന്നതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply