Flash News

ഡല്‍ഹി സംഘ് അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ജനരോഷമിരമ്പി; മലപ്പുറത്ത് ദേശീയപാത ഉപരോധിച്ചു

February 26, 2020 , അന്‍വര്‍ ഷമീം ആസാദ്

p2മലപ്പുറം: ഡല്‍ഹിയിലെ ഭരണകൂട സംഘ്പരിവാര്‍ സംയുക്ത ആസൂത്രിത മുസ്ലിം വംശഹത്യ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ് ഐ ഒ, ജമാഅത്ത് വനിത, ജി ഐ ഒ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘ഒക്കുപ്പൈ മലപ്പുറം’ എന്ന തലക്കെട്ടില്‍ മലപ്പുറത്ത് ദേശീയ പാത ഉപരോധവും പ്രതിഷേധ സായാഹ്നവും ബഹുജന റാലിയും സംഘടിപ്പിച്ചു.

ഡല്‍ഹിയിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ചും ‘ഒക്കുപ്പൈ മലപ്പുറം’ പ്രതിഷേധം പ്രകടിപ്പിച്ചു.

നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും സമാധാനവും സ്വാഭാവികതയും ഉടനടി പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രതിഷേധ റാലി ആവശ്യപ്പെട്ടു.

ചില രാഷ്ട്രീയക്കാര്‍ അക്രമത്തിന് പരസ്യമായി പ്രേരണ നല്‍കുന്നു. അത് നിയന്ത്രിക്കാന്‍ ദില്ലി പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കലാപം തടയാന്‍ ഒന്നും ചെയ്യാത്ത പോലീസിന്‍റെ സാന്നിധ്യത്തില്‍ സായുധ സംഘങ്ങള്‍ കൊലപാതകങ്ങളും അഗ്നിക്കിരയാക്കലും നടത്തി. പോലീസ് കലാപകാരികളുമായി സഹകരിക്കുന്നതായി തെളിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ക്രമസമാധാന സങ്കേതങ്ങള്‍ പൂര്‍ണ്ണമായ പരാജയമാണ്.

അക്രമത്തിന് പ്രകോപിപ്പിച്ച രാഷ്ട്രീയക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, ദല്‍ഹി മുഖ്യമന്ത്രിയും എം.എല്‍.എമാരും ദില്ലി എംപിമാരും പ്രമുഖ സമുദായ മത നേതാക്കളും അക്രമബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പര്യടനം നടത്തുകയും പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക, അക്രമം ഇപ്പോഴും നടക്കുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, പൗരന്‍റെ മതപരവും രാഷ്ട്രീയവുമായ ബന്ധം കണക്കിലെടുക്കാതെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ദില്ലി പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുക, ന്യൂനപക്ഷ സമുദായത്തിനെതിരായ പോലീസിന്റെ മുന്‍വിധികളോടെയുള്ള നടപടികള്‍ അവസാനിപ്പിക്കുക, നിരപരാധികളായ സാധാരണ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുക, സോഷ്യല്‍ മീഡിയയിലും ടി.വി ചാനലുകളിലും അക്രമത്തിലേക്കും വിദ്വേഷത്തിലേക്കും ആളുകളെ പ്രേരിപ്പിക്കുന്ന നേതാക്കന്മാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുക, സിഎഎ വിരുദ്ധ പ്രതിഷേധ കേന്ദ്രങ്ങളായ ഷാഹീന്‍ ബാഗ്, ദില്ലിയിലെ മറ്റുള്ള ഇടങ്ങള്‍ എന്നിവയെ സാമൂഹ്യ വിരുദ്ധര്‍ ഉപദ്രവിക്കാതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കുക, അക്രമത്തിന്‍റെ മുഴുവന്‍ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ പ്രതിഷേധ റാലി ഉയര്‍ത്തി.

p1പ്രതിഷേധ റാലിക്ക് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫാ ഹുസൈന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ.നിഷാദ് കുന്നക്കാവ്, ജനറല്‍ സെക്രട്ടറി ജലീല്‍ കോഡൂര്‍, എസ് ഐ ഒ ജില്ലാ ജനറല്‍ സെക്രട്ടറി ഫവാസ് അമ്പാളി, സെക്രട്ടറി പി.കെ. ഷബീര്‍, വനിതാ വിഭാഗം ജില്ലാ സെക്രട്ടറിമാരായ സി.എച്ച്. സാജിദ, ഖദീജ ഹൈദര്‍, ജി ഐ ഒ ജില്ലാ പ്രസിഡന്റ് കെ.സി. ഷനാനീറ എന്നിവര്‍ നേതൃത്വം നല്‍കി.

ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് എന്നിവര്‍ ആസാദി സ്ക്വയറിലെ പ്രതിഷേധ സായാഹ്നത്തെ അഭിസംബോധന ചെയ്തു.

മലപ്പുറം മഹല്ല് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആസാദി സ്ക്വയറിനെ അഭിവാദ്യം ചെയ്ത് പ്രകടനം നടത്തി. കിളിയമണ്ണില്‍ അജ്മല്‍ നേതൃത്വം നല്‍കി. അഡ്വ. എന്‍.കെ മജീദ്, കെ.പി. അബ്ദുറഹ്മാന്‍, കൊന്നോല യൂസുഫ്, എം. ബീരാന്‍ എന്നിവര്‍ സംസാരിച്ചു.

നാളെ (വ്യാഴം) ആസാദി സ്ക്വയറില്‍ കെ.പി.സി.സി മെംബറും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി. നൗഷാദലി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അഷ്റഫ്, അല്‍ ജാമിഅ ഫാക്കള്‍റ്റി ഡീന്‍ എ.ടി ഷറഫുദ്ധീന്‍ എന്നിവര്‍ സംസാരിക്കും.

ഫാഷിസത്തിനെതിരെ ‘ബീറ്റ്സ് ഓഫ് മലപ്പുറ’ത്തിന്‍റെ പാട്ടു പ്രതിഷേധം ബിന്‍ഷ, റബീഹ് മലപ്പുറം, ഷറഫലി പാണക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top