Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

കേരളത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം: പിഎംഎഫ്

February 27, 2020 , പി.പി. ചെറിയാന്‍

PMFവടകര: ദീര്‍ഘ കാല പ്രവാസി ആയ പാറക്കല്‍ അബ്ദുല്ലയുടെ വടകരയിലെ ഹോട്ടല്‍ ബിസിനെസ്സിനെതിരെ ഒരു കൂട്ടം ആളുകള്‍ നിരന്തരം ശല്യം ചെയ്യുകയും, പല കാരണങ്ങള്‍ പറഞ്ഞു ഹോട്ടല്‍ അടച്ചു പൂട്ടിക്കുകയും ചെയ്യുന്ന സംഭവ വികാസങ്ങളില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടനയുടെ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അതോടൊപ്പം എല്ലാ സംഘടനാ സഹായവും വാഗ്ദാനം ചെയ്തു. കെ മുരളീധരന്‍ എം പി സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി.

പ്രവാസ ജീവിതം മതിയാക്കി കേരളത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നവരെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ നേരിടുന്ന ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പി എം ഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടാന്‍ പി എം ഫ് എന്നും മുന്‍പന്തിയില്‍ ഉണ്ടാവും എന്ന് പിഎംഎഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു, പി എം ഫ് കേരള പ്രസിഡണ്ട് ബേബി മാത്യു, എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top