Flash News

ദല്‍ഹി മുസ്ലീം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി തിരൂരില്‍ ട്രെയിന്‍ തടഞ്ഞു; 12 പേരെ അറസ്റ്റ് ചെയ്തു

February 27, 2020 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20200227_201259

ദല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരൂരില്‍ ട്രെയിന്‍ തടയല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരൂര്‍: ദല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരൂരില്‍ നേത്രാവതി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് സഫീര്‍ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സല്‍മാന്‍ താനൂര്‍ അടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ട്രെയിന്‍ തടയല്‍ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിച്ച് ആസൂത്രിത മുസ്ലിം വംശഹത്യ നടപ്പിലാക്കുകയാണെങ്കില്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണിനിരത്തികൊണ്ട് ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ വംശഹത്യയാണ് ദല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. സഫീര്‍ എ.കെ, സല്‍മാന്‍ താനൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറി മുഹമ്മദ് ഹംസ, ടി ആസിഫലി, ഷഹീദ പൊന്നാനി, ഷഹ്മ, ഹാദി ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

IMG_20200227_201000 IMG_20200227_201017 IMG_20200227_201058 IMG_20200227_201121 IMG_20200227_201136 IMG_20200227_201157 IMG_20200227_201222 IMG_20200227_201244 IMG_20200227_201316IMG_20200227_201045


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top