Flash News

ഡല്‍ഹി പോലീസ് അക്രമം ജനപക്ഷസമരങ്ങളോടുള്ള അസഹിഷ്ണുത

February 27, 2020 , അന്‍വര്‍ ഷമീം ആസാദ്

8888

ആസാദി സ്ക്വയര്‍ 27ാം ദിന പരിപാടി കെ.പി.സി.സി മെംബര്‍ പി. നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡല്‍ഹി പോലീസിനും സംഘ്പരിവാര്‍ ക്രിമിനലുകള്‍ക്കുമെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി മെംബറും മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി. നൗഷാദലി. മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയറിന്റെ ഇരുപത്തിയേഴാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തുടനീളം നടക്കുന്ന ജനപക്ഷ സമരങ്ങളോടുള്ള അമര്‍ഷവും അതിനോടുള്ള അസഹിഷ്ണുതയും ജനകീയ സമരങ്ങള്‍ വ്യാപകമാകുന്നതിലുള്ള പ്രകോപനവുമാണ് ദല്‍ഹി അതിക്രമങ്ങള്‍ക്കു പിന്നില്‍. ഇത്തരം അക്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ബോധപൂര്‍വം സൃഷ്ടിക്കുന്ന കലാപങ്ങള്‍ ഉണ്ടാക്കുന്ന മുറിവുകള്‍ക്ക് ആഴമേറുമെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ കെ.എസ്. ജോസഫ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. രാജ്യം എല്ലാവരുടേതുമാണെന്നും സാര്‍വജനീനതയാണ് സംസ്കാരങ്ങളുടെ അലങ്കാരമെന്നും മലപ്പുറത്തിന്റെ സ്നേഹവും സൗഹൃദവും സംയമനവും ജീവിതാനുഭവങ്ങളില്‍ നിന്ന് അറിഞ്ഞയാളാണു താനെന്നും അദ്ദേഹം പറഞ്ഞു.

4444

മലപ്പുറം ആസാദി സ്ക്വയറിന്റെ 27ാം ദിന പരിപാടിയില്‍ ഫാദര്‍. കെ.എസ്. ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നു

യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. അഷ്റഫ്, ജി ഐ ഒ ജില്ലാ പ്രസിഡന്റ് കെ.സി ഷനാനീറ, കെ.എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍. മൂസക്കുട്ടി മദനി, കെ.എന്‍ എം മര്‍കസുദ്ദഅവ മഞ്ചേരി മണ്ഡലം സെക്രട്ടറി ടി. റിയാസ് മോന്‍, ഗ്രീനിഷ് ന്യൂസ് ഡയരക്ടര്‍ എ.ടി ഷറഫുദ്ധീന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം കെ. അബ്ദുറഹീം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സുലൈമാന്‍ ഊരകം എന്നിവര്‍ സംസാരിച്ചു.

അമീന എം, നഷ്‌വ ടി, ഷഫാഫുല്‍ ഹഖ് പി, നുസ്ല എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ദല്‍ഹിയിലെ സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധ റാലി നടത്തി. ഫാഷിസത്തിനെതിരെ ‘ബീറ്റ്സ് ഓഫ് മലപ്പുറ’ത്തിന്‍റെ പാട്ടു പ്രതിഷേധം ബിന്‍ഷ, റബീഹ് മലപ്പുറം, ഷറഫലി പാണക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

നാളെ (വെള്ളി) ആസാദി സ്ക്വയറില്‍ ‘മാധ്യമം’ സീനിയര്‍ സബ് എഡിറ്റര്‍ എ. സമീല്‍, കോഴിക്കോട് എന്‍ ഐ ടി അസോ. പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാഫി, പി.ഡി.പി നേതാവ് സബാഹ് പുല്‍പ്പറ്റ എന്നിവര്‍ സംബന്ധിക്കും.

സാക്കിര്‍ ഹുസൈന്‍ വണ്ടൂര്‍ ഫാഷിസത്തിനെതിരെ പാട്ടു പ്രതിഷേധം നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top