Flash News

യു.എസ്. പ്രൈമറി തിരഞ്ഞെടുപ്പ് മാര്‍ച്ച് 3 ന്;മലയാളി സ്ഥാനാര്‍ത്ഥികളുമായി ഹൂസ്റ്റണ്‍ വീണ്ടും ശ്രദ്ധാകേന്ദ്രം

February 28, 2020 , ജീമോന്‍ റാന്നി

Combined Flyer_ Republican and Democraticഹ്യൂസ്റ്റണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് വേദിയില്‍ വീണ്ടും മലയാളികള്‍ മാറ്റുരക്കുന്നു! 2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ ഫോര്‍ട്ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി മല്‍സരിച്ച കെ.പി. ജോര്‍ജിനും ഫോര്‍ട്ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ആയി മല്‍സരിച്ച ജൂലി മാത്യുവിനും ലഭിച്ച ഉജ്ജ്വല വിജയങ്ങളില്‍ പ്രചോദനവും ആവേശവും ഉള്‍ക്കൊണ്ട് മാര്‍ച്ച് 3നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാല് മലയാളികള്‍ ഹൂസ്റ്റണില്‍ നിന്നും മത്സരിക്കുന്നു. ജോര്‍ജും ജൂലിയും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രധിനിധീകരിച്ചുവെങ്കില്‍ ഇപ്രാവശ്യം രണ്ടു പ്രബല പാര്‍ട്ടികളില്‍ നിന്നുമാണ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്.

ഫെബ്രുവരി 18നു ആരംഭിച്ച ഏര്‍ലി വോട്ടിംഗില്‍ നൂറു കണക്കിന് മലയാളികളാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഏര്‍ലി വോട്ടിംഗ് സൗകര്യം ഫെബ്രുവരി 28 വെള്ളിയാഴ്ച സമാപിക്കും. മാര്‍ച്ച് 3 ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി വരെയാണ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മലയാളി സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

ഡിസ്ട്രിക്ട് 22 ല്‍ നിന്ന് യു.എസ് കോണ്‍ഗ്രസിലേക്ക് സ്ഥാനാര്‍ത്ഥിയായി ഡാന്‍ മാത്യൂസ് മത്സരിക്കുന്നു. 30 വര്‍ഷമായി ഈ ജില്ലയില്‍ താമസിക്കുന്ന ഡാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നല്ലൊരു പ്രാസംഗികന്‍ കൂടിയായ ഡാന്‍ പ്രൈമറിയില്‍ കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്. ഈ ജില്ലയില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി, ബ്രസോറിയ, ഹാരിസ് കൗണ്ടിയുടെ ഭാഗം എന്നിവ ഉള്‍പ്പെടുന്നു. ഡാന്‍ പ്രൈമറിയില്‍ ജയിച്ച് നവംബറിലും ജയിച്ചു വന്നാല്‍ അത് ഒരു ചരിത്രസംഭവമായി മാറും. ഫോര്‍ട്ട്ബെന്‍ഡ് റിപ്പബ്ലിക്കന്‍ ബാലറ്റില്‍ ഡാന്‍റെ പേര് 4 നമ്പറിലും ബ്രസോറിയ കൗണ്ടി ബാലറ്റില്‍ 7 ഉം ഹാരിസ് കൗണ്ടിയില്‍ ഡാന്‍റെ പേര് 14 ഉം ആണ്.

ടോം വിരിപ്പന്‍ ടെക്സാസ് സ്റ്റേറ്റ് ഡിസ്ട്രിക്ട് 27 ല്‍ നിന്ന് മത്സരിക്കുന്നു. സ്റ്റാഫ്ഫോര്‍ഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോര്‍ട്ബെന്‍ഡ് ഏരിയ) എന്നിവ ഈ സീറ്റിലുണ്ട്. ടോം ഒരു നല്ല എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറസാന്നിധ്യവും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാണ്. ടോമിന് ഒരു എതിരാളി മാത്രമേയുള്ളൂ, അതും ഒരു ഇന്ത്യക്കാരന്‍ തന്നെ. ജയസാധ്യതയില്‍ ടോമിനു നല്ല പ്രതീക്ഷയുണ്ട്.

ജെയ്സണ്‍ ജോസഫ് വിജയപ്രതീക്ഷയുമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ടാക്സ് അസസ്സര്‍ കളക്ടര്‍ (Tax Assessor Collector) സ്ഥാനത്തിനായി മത്സരിക്കുന്നു. അദ്ദേഹം ഐടി കോര്‍പ്പറേറ്റ് മേഖലയില്‍ വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുന്നു

ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 505 ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് ആയി മത്സരിക്കുന്ന സുരേന്ദ്രന്‍ കെ പട്ടേല്‍ വലിയ വിജയപ്രതീക്ഷയിലാണ്. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന സുരേന്ദ്രന്‍ പ്രചാരണത്തില്‍ വലിയ മുന്നേറ്റമാണ് ഇതുവരെ നടത്തിയുള്ളത്. ഇന്ത്യയിലെ സുപ്രീം കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരേന്ദ്രന്‍ ഇപ്പോള്‍ ഫോര്‍ട്ബെന്‍ഡ് കൗണ്ടിയില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്തു വരുന്നു. ഇന്ത്യയിലും അമേരിക്കയിലുമുള്ള ദീര്‍ഘനാളത്തെ അനുഭവ പരിചയം ഡിസ്ട്രിക്ട് ജഡ്ജ് സ്ഥാനത്തേക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.

പ്രൈമറിയില്‍ ഈ സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്ന മികച്ച ടീമുകള്‍ രണ്ടു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ മലയാളികളും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച പിന്തുണ നല്‍കി വരുന്നു.

Democratic Candidate Republican Candidates



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top