ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്

Asianet US weekly roundup logo

വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30-നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐപി നെറ്റ്‌വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

ലോകരാഷ്ട്രങ്ങള്‍ ഉല്‍ക്കണ്ഠയോടെ ഉറ്റുനോക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ അമേരിക്കയും. ജാഗ്രത കൂട്ടണമെന്ന നിര്‍ദേശവും സുരക്ഷാമാര്‍ഗങ്ങളുമായി അധികൃതര്‍ രംഗത്തെത്തി..

യുവജനങ്ങളുടെ ഹരമായ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രന്റിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. കോബിയെ ഓര്‍ത്തു പ്രമുഖര്‍.

കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും എക്കാലവും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ ആകര്‍ഷിക്കുന്ന ഡിസ്‌നിയുടെ പുതിയ ആനിമേഷന്‍ വിസ്മയം ഓണ്‍വേര്‍ഡ്‌സ് തീയേറ്ററുകളിലേക്ക്.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ വിവിധ പരിപാടികളോടെ ടാമ്പയില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തി. അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ സി കാറ്റഗറിയില്‍ മിസ് മീര നായരും ഡി കാറ്റഗറിയില്‍ മിസ് വനീസ സക്കറിയയും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡപ്യൂട്ടി ജനറല്‍ ശൈലേഷ് ലക്തക്യ സമാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍സ് (NCAI ) യുടെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ 2020 ലെ സെന്‍സസിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അമേരിക്കയില്‍ നടത്തപ്പെടുന്ന ഇരുപതിനാലാമത്തെ സെന്‍സസ് ആണിത്. വരുന്ന ദശാബ്ദത്തിലെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഈ സെന്‍സസിലെ വിവരങ്ങള്‍ അത്യന്താപേക്ഷിതമാണ്.

ഇന്നത്തെ ഔര്‍ ഗസ്റ്റില്‍ അതിഥിയായി എത്തുന്നത് മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റെ തന്മയത്വ ഹാസ്യാഭിനയത്താല്‍ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ പ്രിയ നടന്‍ സുനില്‍ സുക്കട.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment