Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 25-ാമത് ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11 ന്

February 28, 2020 , ചാക്കോ കളരിക്കല്‍

getPhotoകെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 25-ാമത് ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11 ബുധനാഴ്ച വൈകീട്ട് 9:00 മണിക്ക് (EST) നടത്തുന്നതാണ്. വിഷയം: ‘എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും.’ വിഷയം അവതരിപ്പിക്കുന്നത്: ആര്‍ച്ച് ഡയോസിസന്‍ മൂവ്‌മെന്‍റ് ഫോര്‍ ട്രാന്‍സ്പരന്‍സി (Archdiocesan Movement for Transparency ) വക്താവ് ഷൈജു ആന്‍റണി.

ഷൈജു ആന്‍റണി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു അംഗമാണ്. അദ്ദേഹം സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് (SOS) എന്ന സംഘടനയുടെ ജോയിന്‍റ് കണ്‍വീനറാണ്. പന്ത്രണ്ടു വര്‍ഷം തിരുവനന്തപുരത്ത് ദൂരദര്‍ശനില്‍ ന്യൂസ് റീഡര്‍ ആയിരുന്നു. ഡിവൈന്‍ റീട്രീറ്റ് സെന്‍ററില്‍ പ്രീച്ചറായും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇവാന്‍ജെലൈസേഷന്‍ ഡിപ്പാര്‍ട്‌മെന്‍റ് അംഗമായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കേരളത്തിലെ എല്ലാ രൂപതകളിലും ഭൂമി വില്പനകള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോടികള്‍ വരുമാനമുള്ള രൂപതകള്‍ക്ക് എങ്ങനെ കടം വരുന്നു? കടം വീട്ടാന്‍ എന്തിന് ഭൂമി വില്‍ക്കുന്നു? പൂര്‍‌വികര്‍ പള്ളികള്‍ക്കു വേണ്ടി സമ്പാദിച്ച വസ്തുവകകള്‍ വിറ്റു തുലയ്ക്കാന്‍ ആരിവര്‍ക്ക് അനുവാദം നല്‍കി? അത്തരം ചോദ്യങ്ങള്‍ക്കൊന്നും സഭയില്‍ ഇന്ന് സ്ഥാനമില്ല. ഒരു രൂപതയും ആരെയും കണക്ക് ബോധിപ്പിക്കാറുമില്ല. അല്‍മായരെ അപ്പാടെ അവഗണിക്കുന്ന, മാറ്റി നിര്‍ത്തുന്ന അജപാലകര്‍ അവര്‍ക്ക് തോന്നിയ വിധത്തില്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നു.

സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭൂമി വില്‍പ്പന സംബന്ധിച്ച ആരോപണങ്ങള്‍ 2017 മുതല്‍ സഭാ വിശ്വാസികളും മറ്റ് ജനവിഭാഗങ്ങളും ശ്രവിച്ചു കൊണ്ടാണിരിക്കുന്നത്. ഭൂമി വില്‍പ്പനയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് ഒരു വിഭാഗം വൈദികരും അല്‍മായരും ആരോപിക്കുന്നു. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിന് 100 കോടിയുടെ ഭൂമി വിറ്റെന്നും എന്നാല്‍ കടം 90 കൂടിയായി ഉയരുകയും ഭൂമി അതിരൂപതയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നുമാണ് ആരോപണം. ഭൂമി വിവാദത്തില്‍ വൈദികരും അല്‍മായരും ആലഞ്ചേരി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യ പ്രതിഷേധം നടന്നതും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം ചെയ്തതുമെല്ലാം നമുക്കറിവുള്ളതാണ്. മാര്‍ ആലഞ്ചേരിയുടെ പേരില്‍ അനവധി കോടതി വ്യവഹാരങ്ങള്‍ നിലവിലുണ്ടെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിലെ അറിയാക്കഥകള്‍ ഈ സംഭവുമായി ഏറ്റവുമധികം ഇടപെട്ടിട്ടുള്ള ഷൈജു ആന്‍റണിയില്‍ നിന്നും നമുക്ക്‌ നേരിട്ടു ശ്രവിക്കാം. സംഭവത്തിന്‍റെ നിജസ്ഥിതി മനസ്സിലാക്കാനും സംശയത്തെ ദൂരീകരിക്കാനുമുള്ള ഒരു സുവര്‍ണാവസരമാണിത്.

അവതരണത്തിനുശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍:

മാര്‍ച്ച് 11, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top