Flash News

ദല്‍ഹി കലാപം: മരണ സംഖ്യ 42; രജിസ്റ്റർ ചെയ്തത് 148 എഫ്.ഐ.ആർ; 630 പേർ അറസ്റ്റിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രശ്‌നമേഖലകൾ ശാന്തം; കര്‍ഫ്യൂവില്‍ ഇളവ്

February 29, 2020

north_east_delhi_violence_1582688996ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസുകളുടെ അന്വേഷണം ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് പ്രത്യേക അന്വേഷണ സംഘമാകും ഇനി കേസ് അന്വേഷിക്കുക.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമിന്റെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്ന് പൊലീസ് വക്താവ് മന്ദീപ് സിംഗ് രൺധാവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ദല്‍ഹി പൊലീസിനു പുറമേ ഏഴായിരത്തോളം അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയിട്ടുണ്ട്. മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ.

കലാപത്തിനുശേഷം നാലുദിവസം പിന്നിടുന്നതോടെ വടക്കുകിഴക്കന്‍ ദല്‍ഹിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ പുറമേ  ശാന്തമാണ്. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ കടകള്‍ തുറക്കുകയും വാഹനങ്ങളോടുകയും ചെയ്തു. കലാപത്തെത്തുടർന്ന് റോഡുകളില്‍ കുമിഞ്ഞുകൂടിയ വസ്തുക്കൾ മുനിസിപ്പല്‍ ജീവനക്കാര്‍ ട്രക്കുകളില്‍ നീക്കാൻ തുടങ്ങി. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top