Flash News

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗ്‌ഹെലിനെ സന്ദര്‍ശിച്ചു

February 29, 2020 , ജോയിച്ചന്‍ പുതുക്കുളം

IOC_pic1ന്യൂയോര്‍ക്ക് : ഔദ്യോഗിക സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ ഛത്തിസ്ഗഢ് മുഖ്യ മന്ത്രി ഭൂപേഷ് ബാഗ്‌ഹെലിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികള്‍ ന്യൂയോര്‍ക്കില്‍ സന്ദര്‍ശിച്ചു. 2018 ലെ കോണ്‍ഗ്രസിന്റെ അട്ടിമറി ജയത്തിനു നേതൃത്വം നല്‍കി. തൊണ്ണൂറില്‍ അറുപത്തിയേഴ് അസംബ്ലി സീറ്റും നേടി കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവന്ന അദ്ദേഹത്തെ ഐഒസി ഭാരവാഹികള്‍ അഭിനന്ദിച്ചു.

IOC_pic2ഛത്തിസ്ഗഢ് സംസ്ഥാനത്തിന്റെ വാണിജ്യ, നിക്ഷേപക സംരംഭങ്ങളെ പരിചയപ്പെടുത്തി, പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സന്ദര്ശന ഉദ്ദേശം. വൈദ്യുതി , ഉരുക്കു , കല്‍ക്കരി ഉത്പാദനത്തില്‍ ഛത്തിസ്ഗഢ് മറ്റു ഇന്ത്യന്‍ സംസ്ഥാങ്ങള്‍ക്കു വളരെ മുന്നിലാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ആകെ ഉരുക്കിന്റെ പതിനഞ്ചു ശതമാനം ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. മുഖ്യ മന്ത്രി ഭൂപേഷ് ബാഗേലിന്റെ നയ രൂപീകരണ വൈധക്ത്യത്തില്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക ശക്തിയാണ് ഛത്തിസ്ഗഢ്. രണ്ടായിരത്തി പതിനെട്ടില്‍ അധികാരത്തില്‍ ഏറിയ ഉടന്‍ തന്നെ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വരാജ് ആശയത്തിലൂന്നി അദ്ദേഹം നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങള്‍ സംസ്ഥാന സാമ്പത്തിക വ്യാപാര മേഖലയെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. ഈ സമീപനം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക മാന്ദ്യം അതിജീവിച്ചു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ശക്തിയായി മുന്നോട്ടു കൊണ്ട് പോകാന്‍ അദ്ദേഹത്തെ സഹായിച്ചു.

IOC_pic3ഐ ഒ സി പ്രസിഡന്റ മൊഹിന്ദര്‍ സിംഗ് ഗിള്‍സിന്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം , സീനിയര്‍ വൈസ് പ്രസിഡന്റ് ടി.ജെ . ഗില്‍ , വൈസ് പ്രസിഡന്റ് മാലിനി ഷാ, വൈസ് പ്രസിഡന്റ പ്രദീപ് സമാല, ,ഐ ടി സെല്‍ ചെയര്‍മാന്‍ മനോജ് ഷിന്‍ഡെ, ജനറല്‍ സെക്രട്ടറി സോഫിയ ശര്‍മ്മ, കേരള ചാപ്റ്റര്‍ പ്രസിഡന്റ ലീല മാരേട്ട്, ആന്ധ്രാ പ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് പവന്‍ ദരിസി, തെലുങ്കാന ചാപ്റ്റര്‍ പ്രസിഡന്റ് രാജേശ്വര റെഡ്ഡി , ഗുജറാത്ത് ചാപ്റ്റര്‍ പ്രസിഡണ്ട് ജയേഷ് പട്ടേല്‍ , ഈ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഉടനീളം മുഖ്യ മന്ത്രിയെ അനുഗമിച്ച തോമസ് മൊട്ടക്കല്‍, എം രാജീവ്, പല്ലവ് ഷാ എന്നിവര്‍ മുഖ്യ മന്ത്രിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top